/sathyam/media/media_files/vG5wggJTLtjCNrWsb4gD.jpg)
ദുബായ്: ഈദ് അവധി ദിനങ്ങളിൽ ദുബായ് വിമാനത്താവളങ്ങളിലൂടെ കടന്നുപോയവർക്ക് പാസ്പോർട്ടിൽ പ്രത്യേക ഈദ് മുദ്രയായ ഈദ് ഇൻ ദുബായ് എന്ന് ചാർത്തി ജിഡിആർഎഫ്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും ബ്രാൻഡ് ദുബായിയും സഹകരിച്ചാണിത് നടപ്പാക്കുന്നത്.
ഈദ് ആഘോഷങ്ങൾ നടക്കുമ്പോൾ ലോകമെമ്പാടുമുള്ള യാത്രക്കാരെ പങ്കെടുപ്പിക്കാനും നഗരഹൃദയത്തിൽ - ഈദിന്റെ മാസ്മരികത അനുഭവിക്കാനും ഇത്തരം നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജിഡിആർഎഫ്എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.
സഞ്ചാരികളുടെ ദുബായിലേക്കുള്ള യാത്രയും ഈദ് ആഘോഷവും അവിസ്മരണീയമാക്കുന്നതിന്റെ ഭാഗമായാണ് പാസ്പോർട്ടിൽ പ്രത്യേക മുദ്ര പതിപ്പിക്കുന്നത്.വിമാനത്താവളം മുതൽ സഞ്ചാരികൾക്ക് മികച്ച അന്തരീക്ഷം ഒരുക്കുക, ദുബായിയുടെ സംസ്‌കാരവും പാരമ്പര്യവും പ്രദർശിപ്പിക്കുക തുടങ്ങിയവയാണ് സ്റ്റാംപിലൂടെ ഉദ്ദേശിക്കുന്നത്.