Advertisment

ടൂറിസം കാഴ്ച്ചകളും ലക്ഷ്വറി ജീവിതവും; സെലിബ്രറ്റികളുടെ സ്വപ്നഭൂമിയായ ദുബായിയിൽ ഭവനം സ്വന്തമാക്കിയ താരങ്ങളെ ഒന്ന് പരിചയപ്പെട്ടാലോ?

വിനോദസഞ്ചാരവും നിക്ഷേപവും ശക്തിപ്പെടുത്താനുള്ള ദുബായുടെ നീക്കമാണ് സെലിബ്രറ്റികളെ ആകർഷിക്കാനുള്ള പദ്ധതികൾ.

New Update
dubai houses

ദുബായ്: ദുബായ് എന്ന് കേൾക്കുമ്പോൾത്തന്നെ ഓരോരുത്തർക്കും മനസ്സിലേക്ക് ഓടിവരുന്നത് ഓരോ കാര്യങ്ങളായിരിക്കും. ആരെയും മയക്കുന്ന ന​ഗര വീഥികളും ടൂറിസം കാഴ്ച്ചകളും ലക്ഷ്വറി ജീവിതവും അങ്ങനെ നീണ്ടു പോകുന്നു ആ നിര. ​ഗോൾ​ഡൻ വിസയുൽപ്പെടെ നേടി ദുബായിയുടെ മാറിലേക്ക് പറന്നിറങ്ങാൻ മോളിവുഡ്, ബോളിവുഡ്, ഹോളിവുഡ് താരങ്ങളെ ഒരുപരിധിവരെ പ്രേരിപ്പിക്കുന്ന ഘടങ്ങളും മേൽപ്പറഞ്ഞവ തന്നെയാണ്. കരക്കാണാ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയിലെ മായക്കാഴ്ചകളും ആഡംബര ജീവിത സാഹചര്യങ്ങളുമാണ് സെലിബ്രറ്റികളുടെ സ്വപ്നഭൂമിയായി ദുബായിയെ മാറ്റിയത്.

Advertisment

ദുബായിയിൽ ഭവനം സ്വന്തമാക്കിയ താരങ്ങളെ ഒന്ന് പരിചയപ്പെട്ടാലോ?

2008ൽ 5.9 മില്യൻ ദിർഹത്തിനാണ് ലോകപ്രശസ്ത താര ദമ്പതികളായ ഡേവിഡ് ബെക്കാമും വിക്ടോറിയ ബെക്കാമും പാം ജുമൈറയിൽ 7 ബെഡ്‌റൂമകളുള്ള ഒരു വില്ല സ്വന്തമാക്കിയത്. ശേഷം 2009ൽ ബുർജ് ഖലീഫയിൽ മറ്റൊരു പ്രോപ്പർട്ടി കൂടി ബെക്കാം സ്വന്തമാക്കി. ദുബായിലെ രണ്ട് ആഡംബര ഇടങ്ങളിലായിലായുള്ള രണ്ട് വസതികളിൽ ദമ്പതികളുടെ വീടിന് ഏകദേശം 18 മില്യൻ ദിർഹമാണ് വില.

ഇവർക്ക് പിന്നാലെ നിരവധി താരങ്ങളാണ് ദുബായുടെ മണ്ണിൽ സ്വപ്ന ഭവനം സ്വന്തമാക്കിയത്. യുഎഇയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പിലാക്കിയ ദുബായുടെ അവാർഡ് നേടിയ ക്യംപെയ്നിലെ (#BeMyGuest )അഭിനയം മാത്രം മതി താരത്തിന് അറബ് മണ്ണിലെ സ്വീകാര്യത മനസ്സിലാക്കാൻ. പാം ജുമൈറയിൽ 6 ബെഡ്‌റൂമുകളുള്ള മാൻഷനിൽ  കുടുംബത്തോടൊപ്പം താരം പലപ്പോഴും വന്ന് താമസിക്കുന്നുണ്ട്.

ഈ പട്ടികയിൽ എടുത്തു പറയേണ്ട മറ്റൊരു പേര് ഫാഷൻ ലോകത്തിന്റെ മുഖച്ഛായയായി മാറിയ ജോർജിയോ അർമാനിയെപ്പറ്റിയാണ്. ഇറ്റാലിയൻ ഫാഷൻ ഡിസൈനറായ ജോർജിയോ അർമാനിക്ക് 2004ൽ എമാർ പ്രോപ്പർട്ടീസുമായി സഹകരിച്ച് ഡൗൺടൗൺ ദുബായുടെ ഹൃദയഭാഗത്ത് സ്വന്തമായി ഹോട്ടൽ നടത്തിപ്പ് ആരംഭിക്കുകയുണ്ടായി. ഇതിന് പിന്നാലെ 2010ൽ ബുർജ് ഖലീഫ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ അർമാനി ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലും ഹോട്ടൽ തുടങ്ങി. 

തൊണ്ണൂറുകൾ ബോളിവുഡ് വാണിരുന്ന താരസുന്ദരി ശിൽപ ഷെട്ടിക്കും ദുബായിൽ വസതിയുണ്ട്. . 2010ൽ താരത്തിന് ബുർജ് ഖലീഫയിലെ ഒരു അപ്പാർട്ട്മെൻറ് ഭർത്താവ് രാജ് കുന്ദ്ര സമ്മാനിച്ചിരുന്നു. കുറച്ച് കാലത്തിന് ശേഷം താരം ഈ അപ്പാർട്ട്മെൻറ്   ഫ്ലാറ്റ് വിറ്റ് പാം ജുമൈറയിൽ വില്ല സ്വന്തമാക്കുകയായിരുന്നു. ബച്ചൻ കുടുംബത്തിനും ദുബായിൽ വസതികളുണ്ട്.  സാങ്ച്വറി ഫാൾസ് ജുമൈറ ഗോൾഫ് എസ്റ്റേറ്റിൽ  അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും ആഡംബര വീടുണ്ട്.  2013 ലാണ് ഈ ആഡംബര അവധിക്കാല വസതി താരങ്ങൾ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ദുബായിൽ സ്വന്തമായി വീടുള്ള സെലിബ്രിറ്റികളിൽ ഹോളിവുഡ് താരം ലിൻഡ്സെ ലോഹനും ഉൾപ്പെടുന്നു. നടി 2014-ൽ നഗരത്തിൽ അപ്പാർട്ട്മെൻറ് വാങ്ങി.  ദുബായിലെ എമിറേറ്റ്സ് ഹിൽസിലെ സമ്പന്നമായ പ്രദേശത്ത്  താരം 2016 ൽ വില്ല വാങ്ങി. തനിക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ വില്ലയെന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ ദുബായിലെ ലെ റെവ് ടവറിലെ താമസക്കാരിൽ ഒരാളാണ്. 2014ൽ അദ്ദേഹം പ്രസിഡൻഷ്യൽ പെൻറ് ഹൗസ് വാങ്ങി. ആറ് കിടപ്പുമുറികളുള്ള പ്രോപ്പർട്ടിക്ക് രാജകീയ ശൈലിയിലുള്ള  മുറികളും വലിയ പ്രവേശന കവാടവുമുണ്ട്.

മരുഭൂമിയുടെ മണ്ണിൽ എണ്ണ ഇതര വരുമാനം കൂടെ ഉണ്ടെങ്കിൽ മാത്രമേ സാമ്പത്തിക അഭിവൃദ്ധി ഉറപ്പുവരുത്താൻ സാധിക്കൂ എന്ന തിരിച്ചറിഞ്ഞ ഭരണാധികാരികളാണ് സെലിബ്രറ്റികളെ ദുബായിലേക്ക് ആകർഷിക്കാനുള്ള നീക്കം തുടങ്ങിയത്. പാം ജുമൈറയും ബുർജ് അൽ അറബും ബ്ലൂവാട്ടർ ഐലൻഡും ജുമൈറ ബെ ഐലൻഡും ബുർജ് ഖലീഫയുമെല്ലാം നിക്ഷേപകരെ വിനോദ സഞ്ചാരികളെയും എന്ന പോലെ സെലിബ്രിറ്റികളെയും ആകർഷിക്കുന്നുണ്ട്.

Advertisment