/sathyam/media/media_files/z4EvD5zFaQJxxDq7mVr8.jpg)
ദുബൈ: ദുബൈയില്‍ വാഹനങ്ങള്‍ തമ്മില്‍ ആവശ്യമായ അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മപ്പെടുത്തി ദുബൈ പോലീസ്. റോഡില്‍ വാഹനങ്ങള്‍ തമ്മില്‍ നിശ്ചിതമായ അകലം പാലിച്ചിരിക്കണം.
ഇത് നിരീക്ഷിക്കുന്നതിനായി റോഡുകളില്‍ റഡാര്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുമെന്നും ദുബൈ പോലീസ് അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നത് ഉള്‍പ്പടെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് ദുബൈ പോലീസ് നടത്തുന്ന ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാഹനങ്ങള്‍ തമ്മില്‍ ആവശ്യമായ അകലം പാലിക്കാതിരുന്നാല്‍ 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റുകളും ചുമത്തും. ലംഘനം വീണ്ടും ആവര്‍ത്തിക്കപ്പെട്ടാല്‍ 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംയോജിപ്പിച്ചിട്ടുള്ള റഡാറുകള്‍ ഉപയോഗിച്ച് ഇത്തരം നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ പരീക്ഷണം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.