Advertisment

ഈദുൽ ഫിത്ർ: ആഘോഷങ്ങൾക്ക് മുന്നോടിയായി ശുചീകരണത്തിന് പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ച് ദുബായ് മുനിസിപ്പാലിറ്റി

ആശുപത്രി മാലിന്യങ്ങൾ കത്തിച്ചു കളയുന്ന ജബൽ അലിയിലെ ഇൻസിനറേറ്ററുകളും 24 മണിക്കൂർ പ്രവർത്തിക്കും

author-image
Soumya
New Update
dubai muncipality

ദുബായ്: പെരുന്നാൾ പ്രമാണിച്ച് ശുചീകരണത്തിന് പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ച് ദുബായ് മുനിസിപ്പാലിറ്റി. 4 ഷിഫ്റ്റുകളിലായി 2300 ശുചീകരണ തൊഴിലാളികളെ ജോലികളെയാണ് നിയോഗിച്ചിരിക്കുന്നത്.  250 സൂപ്പർവൈസർമാരുൾപ്പെടുന്ന സംഘത്തിൽ സ്വകാര്യ മേഖലയിൽ നിന്ന് 650 ഹൈജീൻ എൻജിനീയർമാരും ഉണ്ടാകും. 

Advertisment

മൂന്നു ഷിഫ്റ്റുകളിലായി 72 ശുചീകരണത്തൊഴിലാളികളും 12 സൂപ്പർവൈസർമാരും അടങ്ങുന്ന സംഘത്തെ തീര ശുചീകരണത്തിനായി നിയോഗിച്ചു. ശുചീകരണ മെഷീനുകളും തയാറായി കഴിഞ്ഞിരിക്കുകയാണ്. മാലിന്യ നീക്കത്തിന് 752 വാഹനങ്ങളും തയ്യാറായിക്കഴിഞ്ഞു. 

പ്രധാന റോഡുകളുടെയും ഹൈവേകളുടെയും ശുചീകരണത്തിന് 57 ജീവനക്കാരെയും 5 സൂപ്പർവൈസർമാരെയും നിയോഗിച്ചു. 4 ഷിഫ്റ്റുകളിലായി 2300 കിലോമീറ്റർ ഇവർ വൃത്തിയാക്കും. എമിറേറ്റിലെ ഈദ് ഗാഹുകളിലേക്കും പ്രത്യേക ജീവനക്കാരെ ഏർപ്പെടുത്തി. ഖിസൈസിലെയും ബയാദ ഡമ്പിങ് യാർഡിലെയും മാലിന്യ നിർമാജനശാലകൾ ഈദ് അവധി ദിവസങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കും. 

ആശുപത്രി മാലിന്യങ്ങൾ കത്തിച്ചു കളയുന്ന ജബൽ അലിയിലെ ഇൻസിനറേറ്ററുകളും 24 മണിക്കൂർ പ്രവർത്തിക്കും. സ്വകാര്യ മേഖലയിൽ നിന്നുള്ള 7 കമ്പനികളെ കൂടി ഈ പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കും.

Advertisment