ഒറ്റത്തവണ പ്ലാസ്റ്റിക്കിന് ബൈ ബൈ പറഞ്ഞ് ദുബൈ

New Update
ഏകപക്ഷീയമായാണ് സര്‍ക്കാര്‍ പ്ളാസ്‌റ്റിക് നിരോധിച്ചത്...മുന്നൊരുക്കം നടത്തിയെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്..ഒമ്പതിന്  കേരള പ്ളാസ്റ്റിക് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍റെ  പ്രതിഷേധ സത്യാഗ്രഹം

ദുബൈ: എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന കൂടുതൽ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം നിലവിൽ വന്നു. പ്ലാസ്‌റ്റിക് മാലിന്യം കുറക്കുക, പരിസ്ഥിതി സൗഹൃദ സ്വഭാവം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

Advertisment

ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം കപ്പുകൾ, പ്ലാസ്റ്റിക് കോട്ടൻ സ്വാബ്സ്, പ്ലാസ്റ്റിക് ടേബിൾ കവറുകൾ, പ്ലാസ്റ്റി ക് സ്ട്രോകൾ, സ്റ്റൈറോഫോം ഭക്ഷണ കണ്ടെയ്നറുകൾ, പ്ലാസ്റ്റിക് സ്റ്റിററുകൾ എന്നിവ നിരോധനത്തിൽ ഉൾപ്പെടും. 


ദുബൈ കിരീടാവകാശിയും ഉപപ്രധാന മന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്‌തൂമിന്റെ ഉത്തരവനുസരിച്ചാണ് നടപടി സ്വീകരിച്ചത്.

 2023ലെ എക്സിക്യൂട്ടിവ് കൗൺസിൽ പ്രമേയപ്രകാരം ദുബൈയിലെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഗണ്യമായി കുറക്കാനാണ് ലക്ഷ്യമിടുന്നത്.

Advertisment