തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ സഹോദരിയും പാര്‍ലമെന്റ് അംഗവുമായ കനിമൊഴി കരുണാനിധിയെ ഈ ജാലകം മീഡിയ ടീം കുവൈത്തില്‍ സ്വീകരിച്ചു

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെങ്കിലും ഫാസിസ്റ്റു ശക്തികള്‍ക്കെതിരെയുള്ള കൂട്ടായ്മാ ശക്തിപ്പെടുമെന്നും അവര്‍ പറഞ്ഞു.

New Update
kanimozhi kuwait.jpg

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തില്‍ എത്തിയ ഇന്ത്യയിലെ ഫാസിസ്റ്റു വിരുദ്ധ ചേരിയിലെ പ്രമുഖ നേതാവും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ സഹോദരിയും പാര്‍ലമെന്റ് അംഗവുമായ കനിമൊഴി കരുണാനിധിയെ  ഈ ജാലകം മീഡിയ ടീം കുവൈത്തില്‍ സ്വീകരിച്ചു. ഡി എം, കെ നേതാവും ലോകസഭാ അംഗവുമായ ഡോക്ടര്‍ കലാനിധി വീരസ്വാമി (എം. പി ) യും കനിമൊഴിയോടൊപ്പം ഉണ്ടായിരുന്നു. 

Advertisment

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെങ്കിലും ഫാസിസ്റ്റു ശക്തികള്‍ക്കെതിരെയുള്ള കൂട്ടായ്മാ ശക്തിപ്പെടുമെന്നും അവര്‍ പറഞ്ഞു. ഈജാലകം എഡിറ്റര്‍ സത്താര്‍ കുന്നില്‍ , കോര്‍ഡിനേറ്റര്‍ ഹനീഫ് പാലായി , സുബൈര്‍ കാടങ്കോട് എന്നിവരാണ് കനിമൊഴിയെ സന്ദര്‍ശിച്ചത്

kanimozhi
Advertisment