/sathyam/media/media_files/2025/12/29/d5706df6-d940-4e67-ab64-fd04d5c97fab-2025-12-29-17-36-50.jpg)
ജിദ്ദ: പുതുവർഷം ഇലക്ട്രോണിക് പണമിടപാടുകളിൽ വൻ പൊളിച്ചെഴുത്തിന് ഒരുങ്ങുകയാണ് ലോകത്തെ പ്രമുഖ ഇലക്ട്രോണിക് പേയ്മെന്റ്റ് കമ്പനികൾ. ലക്ഷ്യം സഫലാമക്കുന്നതിന് സഹായകരമായ അതിനൂതന സാങ്കേതിക വിദ്യകളുടെ പണിപ്പുരയിലാണ് ഇത്തരം കമ്പനികളെന്നാണ് ഇത് വരെ പുറത്ത് വന്നിട്ടുള്ള വിവരം.
ഇലക്ട്രോണിക് പണമിടപാടുകളിൽ "വിപ്ലവകരം" എന്ന് വിശേഷിപ്പിച്ചു കൊണ്ടുള്ള പുതിയ നീക്കം 2026 ൽ നടപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇലക്ട്രോണിക് പേയ്മെന്റ് കമ്പനികളെന്നും രാജ്യാന്തര തലത്തിലെ മുൻനിര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിസ, മാസ്റ്റർകാർഡ് പോലുള്ള പ്രമുഖ ഇലക്ട്രോണിക് പേയ്‌മെന്റ് കമ്പനികളാണ് "ഓട്ടോ കൊമേഴ്‌സ്" അല്ലെങ്കിൽ "ഇ - ഇടപാട്" എന്ന പേരിലുള്ള നൂതന സംവിധാനം ആരംഭിക്കാൻ ഒരുങ്ങുന്നതെന്നും മീഡിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഉപയോക്താക്കളുടെ താൽപ്പര്യാർത്ഥം പ്രവർത്തിക്കാൻ കഴിയുന്ന കൃത്രിമബുദ്ധി (എ ഐ) സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയാണ് പുതിയ സംവിധാനം.. നിർമിത ബുദ്ധിയിലൂടെയുള്ള പുതുഗണ റോബോട്ടുകൾ വഴി ഉൽപ്പന്നങ്ങൾ കണ്ടെത്താനും ഓഫറുകൾ താരതമ്യം ചെയ്യാനും പേയ്‌മെന്റുകൾ പൂർത്തിയാക്കാനും ഈ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് സാധിക്കും.
/filters:format(webp)/sathyam/media/media_files/2025/12/29/112a11d9-9d83-491e-ae7a-caa17591fb7a-2025-12-29-17-38-13.jpg)
ഉദാഹരണത്തിന്, നിങ്ങളുടെ യാത്രാ തീയതികൾക്ക് ഏറ്റവും അനുയോജ്യവും കുറഞ്ഞ നിരക്കിലുള്ളതുമായ ഫ്ലൈറ്റുകൾ തിരയാനും നിങ്ങളുമായി കൂടിയാലോചിക്കാതെ തന്നെ നിങ്ങൾക്കായി ഫ്ലൈറ്റ് ബുക്ക് ചെയ്യാനും വരാനിരിക്കുന്ന സംവിധാനത്തിലൂടെ കഴിയും. അതുപോലെ, വിവിധ ഓൺലൈൻ വിപണികളിൽ നിങ്ങൾക്ക് ആവശ്യമുള്ള ഉൽപ്പന്നം തിരയാനും നിങ്ങളുമായി ആലോചിക്കാതെ തന്നെ ഇടപാട് പൂർത്തിയാക്കാനും ഇതിലൂടെ കഴിയും.
എന്നിരുന്നാലും, ഈ കമ്പനികൾക്ക് ഇപ്പോഴും സുരക്ഷ, ബാധ്യത, തർക്ക പരിഹാരം എന്നിവ സംബന്ധിച്ച വ്യക്തമായ നിയമങ്ങൾ ഇല്ല. ഇത് ഭാവിയിൽ അവരുടെ ട്രയലുകൾ വിപുലീകരിക്കുന്നതിനെ പരിമിതപ്പെടുത്തുമെന്നും നിരീക്ഷണമുണ്ട്.
അതായത്: ഒരു ചാറ്റ്ബോട്ട് ഉപഭോക്താവിന് അനുയോജ്യമെന്ന് കരുതുന്ന ഒരു ഫ്ലൈറ്റ് ബുക്കിംഗ് നടത്തുകയും ഉപഭോക്താവ് അത് വേണ്ടെന്ന് വെക്കുകയും റദ്ദാക്കാൻ ആഗ്രഹിക്കുകയും ചെയ്താൽ, റദ്ദാക്കൽ ചെലവുകൾ ആരാണ് വഹിക്കുക? ഉപഭോക്താവിനോ സേവന ദാതാവിനോ ഉണ്ടാകുന്ന ഏതെങ്കിലും നഷ്ടപരിഹാരത്തിനോ നഷ്ടത്തിനോ ആരാണ് ഉത്തരവാദിയാവുക? ഈ ചാറ്റ്ബോട്ടുകൾ ഹാക്കിംഗിന് വിധേയമാവുകയും ഉപഭോക്താവിന്റെ അക്കൗണ്ട് ഉപയോഗിച്ച് അവരുടെ അറിവില്ലാതെ അനധികൃത പ്രവർത്തനങ്ങൾ നടക്കുകയും ചെയ്താൽ എന്തായിരിക്കും സംഭവിക്കുക തുടങ്ങിയ വിഷയങ്ങൾക്കുള്ള തൃപ്തികരമായ പോവഴികൾ കണ്ടെത്താനിരിക്കുന്നതേയുള്ളൂ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us