/sathyam/media/media_files/2026/01/11/72e95e06-d691-4f19-be00-ea98bf402ca1-2026-01-11-18-15-17.jpg)
ഷാർജ: സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്രോതസ്സ് എക്യുമിനിക്കൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. ഷാർജ വർഷിപ് സെൻററിൽ "സെലെസ്റ്റിയ - 2026 " എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി എൻ ടി വി ചെയർമാൻ മാത്തുക്കുട്ടി കടോൺ ഉദ്ഘാടനം ചെയ്തു.
സ്രോതസ് പ്രസിഡന്റ് തോമസ് പി മാത്യു അത്യക്ഷത വഹിച്ചു. റവ. സുനിൽ രാജ് ഫിലിപ്പ് ക്രിസ്തുമസ് ന്യൂ ഇയർ സന്ദേശം നൾകി. സെൻറ് മേരിസ് യാക്കോബായ സിറിയൻ സൂനോറോ കത്തീഡ്രലിൽ വികാരി റവ ഫാ.ബിനു വർഗീസ് അമ്പാട്ട് , സെൻറ് മൈക്കിൾ കാത്തോലിക്ക ഇടവക വികാരി റൈറ്റ് റവ.ജോൺ തുണ്ടിയത് കോർ എപിസ്കോപ്പോ, സ്രോതസ് ജനറൽ സെക്രട്ടറി ജയൻ തോമസ്,
റോജി സക്കറിയ, ബിജോ കളീക്കൽ,സിൽവർ ജൂബിലി കൺവീനർ . ഫിലിപ്പോസ് പുതുക്കുളങ്ങര, മനോജ് മാത്യു, എബി ശാമുവേൽ, ഡേവിഡ് വർഗീസ്, സുനിൽ മാത്യു എന്നിവർ പ്രസംഗിച്ചു.
വിവിധ ദേവാലയങ്ങളിൽ നിന്നുള്ള കരോൾ സംഘങ്ങൾ ഗാനങ്ങൾ ആലപിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്നേഹ കൂട്ടായ്മയായ സ്രോതസ്സ് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് സിൽവർ ജൂബിലിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us