എറണാകുളം ജില്ലാ അസോസിയേഷൻ (EDA )മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു

2008 -ൽ നിലവിൽ വന്ന സംഘടന, കുവൈറ്റിലും നാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

New Update
eda.jpg

എറണാകുളം ജില്ലാ അസോസിയേഷൻ (EDA )മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു. EDA-യുടെ അംഗത്വം ഡോക്ടർ പോൾസൺ ഡാനിയേലിന് (ഷിഫാ അല്‍ ജസീറ മെഡിക്കൽ സെൻറർ) നൽകിക്കൊണ്ട് മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രസിഡൻറ് ,വർഗീസ് പോൾ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിൻ ചെയർമാൻ പ്രവീൺ ജോസ്, വൈസ് പ്രസിഡൻറ് അജി മത്തായി, യൂണിറ്റ് കൺവീനർ പീറ്റർ മാത്യു ,മറ്റു പ്രതിനിധികളും സന്നിഹിതരായിരുന്നു.

Advertisment

2008 -ൽ നിലവിൽ വന്ന സംഘടന, കുവൈറ്റിലും നാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ജൂൺ 2024 മുതൽ സെപ്റ്റംബർ 30 വരെയാണ് ക്യാമ്പയിൻ കാലാവധി.കുവൈറ്റിലുള്ള എല്ലാ എറണാകുളം നിവാസികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന്  സംഘടന ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.

kuwait
Advertisment