‘സർഗം സ്റ്റീവനേജ്’ ഒരുക്കുന്ന ക്രിസ്തുമസ്- ന്യു ഇയർ ആഘോഷം 13 ന് ശനിയാഴ്ച്ച

New Update
3

സ്റ്റീവനേജ് : പ്രമുഖ മലയാളി  കൂട്ടായ്മ്മയായ സർഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷം ശനിയാഴ്ച്ച നടത്തപ്പെടും. രണ്ടു പതിറ്റാണ്ട് പിന്നിടുന്ന മലയാളി കൂട്ടായ്മ്മയുടെ ഏറ്റവും വർണ്ണാഭമായ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സർഗം ഭാരവാഹികൾ അറിയിച്ചു.

Advertisment

തിരുപ്പിറവിയോട് അനുബന്ധിച്ച് മലയാളി കൂട്ടായ്മ്മയെ ആവേശഭരതമാക്കിയ ക്രിസ്തുമസ് കരോളിന്റെയും, കൂടാതെ പുൽക്കൂട്, ക്രിസ്തുമസ് ട്രീ, വീടലങ്കാരം എന്നീ വിഭാഗങ്ങളിലെ മത്സര ജ്വരം പകർന്ന ദിനങ്ങളുടെയും പിന്നാലെ ആഘോഷത്തിന്റെ കലാശക്കൊട്ടിന് വേദിയുയരുകയാണ്.

9

സർഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന തിരുപ്പിറവി-നവവത്സര ആഘോഷം ജനുവരി 13 ന് ശനിയാഴ്ച്ച, സ്റ്റീവനെജ് ബാൺവെൽ അപ്പർ സ്കൂൾ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് രണ്ടരക്ക്‌ ആരംഭിച്ച് വൈകുന്നേരം എട്ടു മണി വരെ നീണ്ടു നിൽക്കും.

മാസ്മരികത വിരിയുന്ന എൽ ഈ ഡി സ്ക്രീനുകളാലും, അത്യാധുനിക സൗണ്ട് ലൈറ്റിങ് സംവിധാനത്തിന്റെ പ്രഭയിലും, നേറ്റിവിറ്റിയും, കരോളും, കലാ പ്രതിഭകളുടെ വിസ്മയം തീർക്കുന്ന നൃത്ത-സംഗീത അവതരണങ്ങളും, ഹാസ്യരസം തുളുമ്പുന്ന സ്കിറ്റുകളും, വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഗ്രാൻഡ് ഡിന്നറും അടക്കം ആഘോഷ രാവിനെ വർണ്ണാഭമാക്കുവാൻ വൈവിദ്ധ്യമായ ക്രമീകരണങ്ങളാണ് സർഗം  കമ്മിറ്റി ഒരുക്കിയിരിക്കുന്നത്.

സർഗം സ്റ്റീവനേജ് ക്രിസ്തുമസ് ആഘോഷത്തിൽ പങ്ക് ചേരുവാൻ ആഗ്രഹിക്കുന്നവർ ഈ-മെയിൽ വഴിയോ സെക്രട്ടറിയുമായി നേരിട്ടോ ബന്ധപ്പെടുവാൻ താൽപ്പര്യപ്പെടുന്നു.

info@sargamstevenage.com
ആദിർശ് പീതാംബരൻ-
07429178994

Venue: Barnwell Upper School, Barnwell, SG2 9SW, Stevenage

Advertisment