/sathyam/media/media_files/2025/11/04/know-tech-2025-11-04-15-02-19.jpg)
ജിദ്ദ: രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) മൂന്നാമത് സൗദി വെസ്റ്റ് നാഷനൽ "നോടെൿ നോളജ് ആന്‍ഡ് ടെൿനോളജി എക്‌സ്‌പോ" നവംബർ 14 ന് ജിദ്ദയിൽ അരങ്ങേറും.
വിദ്യാർത്ഥി യുവജനങ്ങളുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ മികവുകളൂം സർഗാത്മ കഴിവുകളും പ്രകടമാക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണു KNOWTECH എന്നപേരിൽ സാങ്കേതികോത്സവം സംഘടിപ്പിക്കുന്നത് .
ശാസ്ത്ര, സാങ്കേതിക, ആരോഗ്യ പവലിയനുകൾ, ശാസ്ത്ര വൈജ്ഞാനിക പ്രദർശനങ്ങൾ, കാരിയർ ഗൈഡൻസ്, വിവിധ തലങ്ങളിലെ മത്സരങ്ങൾ തുടങ്ങി വ്യൈവിധ്യങ്ങളായ പരിപാടികൾ സാങ്കേതികോത്സവത്തിന്റെ ഭാഗമായി ഇതൾ വിരിയും.
അതോടൊപ്പം ഏർപ്പെടുത്തിയ നോടെൿ അവാർഡിന് പരിഗണിക്കാനുള്ള എൻട്രികൾ സംഘാടകർ ക്ഷണിച്ചു. വൈജ്ഞാനിക സാങ്കേതിക വിദ്യകളിലെ പ്രഗത്ഭർ, ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ തൊഴിൽ ചെയ്യുന്നവർ, സ്വന്തമായി പേറ്റന്റ് നേടുകയും പ്രൊഫഷനൽ രംഗത്ത് കഴിവ് തെളിയിക്കുകയും ചെയ്തവർ, നവസംരഭകർ, ശാസ്ത്രജ്ഞർ, ഡോക്ടർമാർ, പ്രൊഫസർമാർ തുടങ്ങി അവരവരുടെ മേഖലകളിൽ കഴിവ് തെളിയിച്ചവരിൽ നിന്ന് എൻട്രികൾ ക്ഷണിച്ചത്. സ്ഥാനാർത്ഥികൾ സൗദി വെസ്റ്റ് നാഷനൽ പരിധിക്കുള്ളിലുള്ള പ്രവാസികളായിരിക്കണം.
ബയോഡാറ്റ knowtechrsc@gmail.comലാണ് ൽ എൻട്രികൾ അയക്കേണ്ടത്. KNOWTECH അവാർഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് +966507922071 മൊബൈൽ നമ്പറിൽ നിന്ന് ലഭിക്കും.
പ്രമുഖർ ഉൾകൊള്ളുന്ന ജൂറി അവാർഡിന് അർഹരായവരെ നോടെൿ സാങ്കേതികോത്സവത്തിൽ വെച്ച് പ്രഖ്യാപിക്കും. നേരത്തെ ഡോ ശ്രീരാമ കുമാർ, ഡോ. ഇർശാദ് കമ്മക്കകം എന്നിവരാണ് അവാർഡിന് അർഹരായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us