/sathyam/media/media_files/2025/09/22/makkah-2025-09-22-20-23-47.jpg)
മക്ക: വിശുദ്ധ ഉംറ നിർവഹിക്കാൻ മക്കയിൽ എത്തിയ മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം പിയെ മക്ക കെ.എം.സി.സി പ്രവർത്തകർ ഉജ്ജ്വലമായി എതിരേറ്റു.
മക്ക മെട്രോ സ്റ്റേഷൻ ഒന്നിൽ വെച്ചായിരുന്നു സ്വീകരണം. തുടർന്ന് ഉംറ അനുഷ്ഠിക്കാൻ അദ്ദേഹത്തിന് സഹായമായി പ്രവർത്തകരും അദ്ദേഹത്തെ അനു​ഗമിച്ചു. .
ഉംറ നിർവ്വഹിച്ചതിന് ശേഷം മക്കയിലേയ്ക്ക് തിരിച്ചെത്തിയ ഇ.ടി മുഹമ്മദ് ബഷീർ അഹമ്മദ് സാഹിബ് സൂപ്പർ 7" ഫുട്ബാൾ ടൂർണമെന്റ് ഉദ്‌ഘാടനം നിർവഹിച്ചു. വരും ദിവസങ്ങളിലും വിവിധ സ്ഥലങ്ങളിലായുള്ള വ്യത്യസ്ത സംഘടനാ - പൊതു പരിപാടികളിലും അദ്ദേഹം സംബന്ധിക്കും.
മക്കയിലെ സ്വീകരണത്തിൽ സൗദി കെ.എം.സി.സി പ്രസിഡൻ്റ് കുഞ്ഞിമോൻ കാക്കിയ, മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി മുജിബ് പൂക്കോട്ടൂർ, ഓർഗനൈസിംഗ് സെക്രട്ടറി മലയിൽ മുസ്തഫ, മക്ക കെ.എം.സി.സി നേതാക്കളായ കുഞ്ഞാപ്പ പൂക്കോട്ടൂർ, എം സി നാസർ, സിദീഖ് കൂട്ടിലങ്ങാടി,ഷമീർ ബദർ കൊട്ടുക്കര എന്നിവരും, മക്ക കെ.എം.സി.സി യുടെ വിവിധ എരിയകമ്മിറ്റി നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു,