/sathyam/media/media_files/2025/11/27/b042b828-a2c6-4081-af5e-79333f806906-2025-11-27-17-10-04.jpg)
ജിദ്ദ:ആശങ്ക ഉളവാക്കി യൂറോപ്പിലുടനീളം പരന്നു കൊണ്ടിരിക്കുന്ന പുതിയൊരിനം ഫ്ലൂ ആഗോള ആരോഗ്യ രംഗത്തെ വെല്ലുവിളിയാവുകയാണ്. കഴിഞ്ഞ വേനൽക്കാലത്ത് പ്രത്യക്ഷപ്പെടാൻ തുടങ്ങിയ H3N2 ഇൻഫ്ലുവൻസ വൈറസിന്റെ "K" വകഭേദം ആശങ്ക ഉണ്ടാക്കുന്ന വിധം വ്യാപിക്കുന്നതോടെയാണ് ഇത്.
'K' വകഭേദം എന്നത് സാധാരണ H3N2 ഇൻഫ്ലുവൻസ വൈറസിൻ്റെ പുതുതായി പരിണമിച്ച ഒരു ഉപവകഭേദമാണ്. ഇതിലെ ജനിതക മാറ്റങ്ങൾ നിലവിലെ വാക്സിൻ്റെ ഫലപ്രാപ്തി കുറയ്ക്കാൻ സാധ്യതയുണ്ടെന്നതാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം. അതിനാൽ ഇതിനെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
ABC ന്യൂസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, കാനഡ, ജപ്പാൻ, ബ്രിട്ടൺ എന്നിവിടങ്ങളിൽ H3N2 ഇൻഫ്ലുവൻസ വൈറസ് കേസുകളുടെ വലിയ തോതിലുള്ള വർദ്ധനവിന് പിന്നിലെ പ്രധാന ഘടകം K വകഭേദമാണ്. ഇക്കാര്യം വിദഗ്ദ്ധർ സ്ഥിരീകരിച്ചതായി റിപ്പോർട്ട് തുടരുന്നു. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) ശേഖരിച്ച H3 സാമ്പിളുകളിൽ 50% ത്തിലധികം K ഉപവകഭേദത്തിൽ പെട്ടതാണെന്നാണ് തെളിഞ്ഞത്.
65 വയസ്സിനു മുകളിൽ പ്രായമായവർ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവരിൽ പുതിയ ഉപവകഭേദം കൂടുതൽ ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വൈറസിന് വിധേയമായെങ്കിൽ നാല് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു, പനി, തലവേദന, പേശിവേദന, ചുമ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് സംബന്ധിച്ച് ന്യുമോണിയ പോലുള്ള ഗുരുതരമായ സങ്കീർണതകൾ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുകയും ഉടനടിയുള്ള ചികിത്സ ലഭിച്ചില്ലെങ്കിൽ മരണത്തിലേക്ക് നയിച്ചേക്കാമെന്ന് ഓര്മപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
നിലവിലുള്ള വാക്സിൻ പുതിയ വകഭേദത്തിന് അനുയോജ്യമല്ലെങ്കിലും, വാക്സിനേഷൻ അനിവാര്യമാണെന്ന് എബിസി ന്യൂസിന്റെ ചീഫ് മെഡിക്കൽ കറസ്പോണ്ടന്റ് ഡോ. താര നരുല തറപ്പിച്ച് പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us