ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയതിന് കഴിഞ്ഞ വര്‍ഷം 74 പ്രവാസികളെ നാടുകടത്തിയതായി റിപ്പോര്‍ട്ടുകള്‍

ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയതിന് കഴിഞ്ഞ വര്‍ഷം 74 പ്രവാസികളെ നാടുകടത്തിയതായി റിപ്പോര്‍ട്ടുകള്‍. 

author-image
ഗള്‍ഫ് ഡസ്ക്
New Update
kuwait news

കുവൈത്ത് സിറ്റി: ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയതിന് കഴിഞ്ഞ വര്‍ഷം 74 പ്രവാസികളെ നാടുകടത്തിയതായി റിപ്പോര്‍ട്ടുകള്‍. 

Advertisment

ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. അമിത വേഗത, റെഡ് സിഗ്‌നല്‍ ലംഘിക്കല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍ തുടങ്ങി വിവിധ നിയമലംഘനങ്ങള്‍ക്ക് പിടികൂടിയവരെയാണ് നാടുകടത്തിയിരിക്കുന്നത്. 


അതേസമയം, വാഹനമോടിക്കുന്നവര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കാനും നിയമലംഘനങ്ങള്‍ ഒഴിവാക്കാനും ആഹ്വാനം ചെയ്യുന്ന പുതിയ ഗതാഗത നിയമം ഏപ്രില്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വകുപ്പ് ആവര്‍ത്തിച്ചു.


 48 വര്‍ഷത്തിന് ശേഷമാണ് കുവൈത്തിലെ ട്രാഫിക് നിയമത്തില്‍ ഭേദഗതി വരുത്തുന്നത്. നിലവില്‍ ട്രാഫിക് പിഴകള്‍ ഉള്ളവര്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പുള്ള മൂന്ന് മാസത്തിനുള്ളില്‍ അടച്ചുതീര്‍ക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.