ഫഹാഹീൽ: കുവൈറ്റ് കേരള ഇസ്ലാഹി സെൻ്റർ (കെ.കെ.ഐ.സി) ഫഹാഹീൽ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ " തൗഹീദ് - യാഥാർത്ഥ്യവും വ്യതിയാനങ്ങളും " എന്ന വിഷയത്തിൽ പഠന സംഗമം നടത്തി.
ഫഹാഹീൽ മസ്ജിദ് അജീലിൽ നടന്ന സംഗമത്തിൽ മുസ്തഫ സഖാഫി അൽ കാമിലി മുഖ്യപ്രഭാഷണം നിർവഹിച്ചു.
"തൗഹീദ്, രിസാലത്ത് , ആഖിറത്ത്" എന്ന പ്രമേയത്തിൽ കെ.കെ.ഐ.സി നടത്തി വരുന്ന കാമ്പയിൻ്റെ ഭാഗമായാണ് പഠന സംഗമം നടത്തിയത്.
കെ.കെ.ഐ.സി ഫഹാഹിൽ യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് അൻസാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ യുണിറ്റ് ദഅവ സെക്രട്ടറി അനിലാൽ ആസാദ് സ്വാഗതവും ജനറൽ സെക്രട്ടറി ലത്തീഫ് ഹസൻ നന്ദിയും പറഞ്ഞു.