/sathyam/media/media_files/2025/12/21/6261fb2c-2ab4-42b1-b9e3-48be41dbbd25-2025-12-21-19-33-00.jpg)
റി​യാ​ദ്: ഇ​ല​ക​ൾ പ​ര​സ്പ​രം തൊ​ട​രു​തെ​ന്ന് ക​രു​തി നാം ​അ​ക​റ്റി ന​ട്ട വൃ​ക്ഷ​ങ്ങ​ൾ, വേ​രു​ക​ൾ കൊ​ണ്ട് മ​ണ്ണി​ന​ടി​യി​ലൂ​ടെ പ​ര​സ്പ​രം കെ​ട്ടി​പ്പു​ണ​രു​ന്നു​വെ​ന്ന ക​വി​ത​യു​ദ്ധ​രി​ച്ച് മ​നു​ഷ്യ​ന്‍റെ സ്നേ​ഹ സൗ​ഹൃ​ദ​ങ്ങ​ളെ ഇല്ലാതാക്കാൻ ഒ​രു ഫാ​ഷി​സ്​​റ്റ്​ വ​ർ​ഗീ​യ വാ​ദി​ക​ൾ​ക്കും കഴിയില്ലെന്ന് ക​വി​യും പ്ര​ഭാ​ഷ​ക​നു​മാ​യ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ആ​ശാ​രി​യും മൂ​ശാ​രി​യും ത​ട്ടാ​രും തു​ട​ങ്ങി ആ​രാ​യാ​ലും ശ​രി, നി​ങ്ങ​ൾ മ​നു​ഷ്യ​ൻ മാ​ത്ര​മാ​ണെ​ന്ന് അ​ർ​ഥ​മു​ള്ള അ​റ​ബി​ക്ക​വി​ത പ​ള്ളി​ച്ചു​മ​രി​ൽ എ​ഴു​തി​വെ​ച്ച വെ​ളി​യം​കോ​ട് ഉ​മ​ർ ഖാ​ദി മു​ന്നോ​ട്ട് വെ​ച്ച​തും ഈ ​മാ​ന​വി​ക​ത​യാ​ണ് - അദ്ദേഹം തുടർന്നു.
റി​യാ​ദി​ൽ പൊ​ന്നാ​നി പ്ര​ദേ​ശ​ത്തു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക സ​ന്ധ്യ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ച​രി​ത്ര​ത്തി​​ന്‍റെ​യും ക​വി​ത​ക​ളു​ടെ​യും ക​ഥ​ക​ളി​ലൂ​ടെ​യും മേമ്പൊടിയോടെ സ​മൃ​ദ്ധ​മാ​യ ആലങ്കോടിന്റെ വാ​ക്കു​ക​ൾ നീണ്ടുനിന്ന ക​ര​ഘോ​ഷ​ത്തോ​ടെ​യു​മാ​ണ് സ​ദ​സ്സ് ഏ​റ്റു​വാ​ങ്ങി​യ​ത്. പൊ​ന്നാ​നി ഒ​രു പ്ര​ദേ​ശ​ത്തി​​ന്‍റെ പേ​ര​ല്ലെ​ന്നും ഒ​രു സം​സ്കാ​ര​ത്തി​​ന്‍റെ പേ​രാ​ണെ​ന്നും മ​ത വ​ർ​ഗ വ​ർ​ണ വൈ​വി​ധ്യ​ങ്ങ​ളു​ടെ നാ​ടാ​ണ​തെ​ന്നും പൊ​ന്നാ​നി സ്വ​ദേ​ശി​ കൂടിയായ ആലങ്കോട് ലീലാകൃഷ്ണൻ തുടർന്നു.
ഇ​ട​ശ്ശേ​രി​യും എം.​ടി​യും മ​ഖ്ദൂ​മും തു​ട​ങ്ങി നി​ര​വ​ധി ക​വി​ക​ളും എ​ഴു​ത്തു​കാ​രും സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​ക്ക​ളും ജ​നി​ച്ചു​വാ​ണ പൊ​ന്നാ​നി ലോ​ക​ത്തി​ന് ഒ​രു സ്വ​പ്നം ന​ൽ​കി​യെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ത് മാ​നു​ഷി​ക​ത​യു​ടെ, സ​ഹ​വ​ർ​ത്തി​ത്വ​ത്തി​​ന്‍റെ ഏ​ക​ലോ​ക​മാ​യി​രു​ന്നു.
/filters:format(webp)/sathyam/media/media_files/2025/12/21/e4e7c77b-eb6f-4c38-9a03-fc60728b813d-2025-12-21-19-33-39.jpg)
‘തു​ഹ്ഫ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ’ ര​ചി​ച്ച സൈ​നു​ദ്ദീ​ൻ മ​ഖ്ദൂം ര​ണ്ടാ​മ​നും, മ​ക്തി ത​ങ്ങ​ളും, ഇ​ട​ശ്ശേ​രി​യും, വ​ള്ള​ത്തോ​ളും മാ​ധ​വി​ക്കു​ട്ടി​യും, സി. ​രാ​ധാ​കൃ​ഷ്ണ​നും, കെ.​പി. രാ​മാ​നു​ണ്ണി​യു​ലൂ​ടെ​യെ​ല്ലാം വ​ള​ർ​ന്നു​വി​ക​സി​ച്ച ഒ​രു സാ​ഹി​ത്യ സം​സ്കാ​രം പൊ​ന്നാ​നി​ക്കു​ണ്ട്. മ​നു​ഷ്യ​ർ ഏ​കോ​ദ​ര സ​ഹോ​ദ​ര​ങ്ങ​ളാ​യി ജീ​വി​ക്കാ​നു​ള്ള നി​ക്ഷേ​പ​മാ​ണ് പൊ​ന്നാ​നി​യു​ടെ ഈ ​സാ​ഹി​ത്യ സ​മ്പ​ത്തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മാ​ന​വി​ക​യു​ടെ ആ ​പ്ര​ത്യ​യ​ശാ​സ്ത്ര​മാ​ണ് പൊ​ന്നാ​നി​യി​ലെ ജ​ന​ങ്ങ​ൾ പി​ൻ​തു​ട​രു​ന്ന​ത്. സ്നേ​ഹം വ​ർ​ധി​ക്കു​മ്പോ​ൾ മ​നു​ഷ്യ​രു​ടെ മു​ഖ​ത്തു​ണ്ടാ​കു​ന്ന സ​വി​ശേ​ഷ​മാ​യ ചൈ​ത​ന്യ​മാ​ണ് ‘സു​ന്ദ​ര​ന്മാ​രും സു​ന്ദ​രി​ക​ളു’​മാ​ക്കി ന​മ്മെ മാ​റ്റു​ന്ന​തെ​ന്ന് ഉ​റൂ​ബ് പ​ഠി​പ്പി​ക്കു​ന്നു.
മ​ത​ങ്ങ​ൾ​ക്കും രാ​ഷ്​​ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും ജ​ന​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കു​വാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ അ​ത് സാ​ധ്യ​മാ​യി​ട്ടി​ല്ല. എ​ന്നാ​ൽ ക​ല​യും സാ​ഹി​ത്യ​വും സ​ർ​ഗാ​ത്മ​ക​ത​യും മ​നു​ഷ്യ​രെ ഒ​ന്നി​പ്പി​ക്കും.
ഒ​രു അ​റ​ബി​ക് ഗാ​നം കേ​ട്ടാ​ലും ഇം​ഗ്ലീ​ഷ് ഗാ​നം കേ​ട്ടാ​ലും ഒ​രു നാ​ട​ൻ പാ​ട്ട് കേ​ട്ടാ​ലും അ​ത് ന​ല്ല​താ​ണെ​ങ്കി​ൽ മ​നു​ഷ്യ​രി​ൽ ഏ​ക​ത്വ​മു​ണ്ടാ​കും.
പ്രാ​ചീ​ന​കാ​ല​ത്ത് കാ​റ്റി​​ന്‍റെ മാ​ത്രം സ​ഹാ​യ​ത്താ​ൽ ഇ​വി​ടെ​നി​ന്നും ന​മ്മു​ടെ പൊ​ന്നാ​നി​യി​ലോ പ​ന്ത​ലാ​യ​നി തു​റ​മു​ഖ​ത്തോ അ​ണ​ഞ്ഞ പാ​യ്ക്ക​പ്പ​ലു​ക​ൾ വി​ള​ക്കി​ച്ചേ​ർ​ത്ത​ത് ര​ണ്ടു ക​ര​ക​ൾ ത​മ്മി​ൽ അ​ണ​യാ​ത്ത സൗ​ഹൃ​ദ​ത്തി​​ന്‍റെ ദീ​പ​ങ്ങ​ളാ​യി​രു​ന്നു​വെ​ന്ന് അ​റ​ബ് നാ​ടു​ക​ളു​മാ​യു​ള്ള ബ​ന്ധ​ങ്ങ​ളെ​യും പ്ര​വാ​സി ജീ​വി​ത​ത്തെ​യും മു​ൻ​നി​ർ​ത്തി അ​ദ്ദേ​ഹം പ​റ​ഞ്ഞു
ദേ​വി​ക നൃ​ത്ത ക​ലാ​ക്ഷേ​ത്ര അ​വ​ത​രി​പ്പി​ച്ച ‘സ്വാ​ഗ​താ​ജ്ഞ​ലി’​യോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ഔ​പ​ചാ​രി​ക തു​ട​ക്കം. പാ​യ​സ മ​ത്സ​രം ക്ലേ ​മോ​ഡ​ലി​ങ്, കി​ഡ്സ് ഫെ​സ്​​റ്റ്, മൂ​സി​ക്ക് ഫെ​സ്​​റ്റ്, ജാ​ഫ​ർ ആ​ഷി​ഖ് ന​യി​ച്ച ഖ​വാ​ലി നൈ​റ്റ്, ജാ​ഫ​ർ പെ​രു​മ്പ​ട​പ്പ് അ​ത​വ​രി​പ്പി​ച്ച ഓ​ഷ്യ​ൻ ഓ​ഫ് മൂ​സി​ക് എ​ന്നീ പ​രി​പാ​ടി​ക​ൾ അഹ്‌ലൻ പൊന്നാനിയെ അവിസ്മരണീയമാക്കി.
പൊ​ന്നാ​നി ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ അ​ടാ​ട്ട് വാ​സു​ദേ​വ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് നി​സാ​ർ നൈ​ത​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​ഡി​യ ക​ൺ​വീ​ന​ർ ല​ബീ​ബ് മാ​റ​ഞ്ചേ​രി ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നാ​യ ഡോ.​കെ.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, സ​ലീം ക​ള​ക്ക​ര എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ബീ​ർ കാ​ട​ൻ​സ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ൻ​വ​ർ ഷാ ​ന​ന്ദി​യും പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us