/sathyam/media/media_files/JEv733qsmXUqoFRhrtCX.jpg)
മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കെ. ഇ. ഈശോ ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയും, എബ്രഹാം കോർ എപ്പിസ്ക്കോപ്പ കരിമ്പനത്തറ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയും, എം. സി. കുരുവിള മണ്ണൂർ മെമ്മോറിയൽ ഏവർറോളിംഗ് ട്രോഫിക്കും ക്യാഷ് അവർഡിനും വേണ്ടിയുള്ള മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരത്തിന്റെ സെമി ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച്ച സിഞ്ചിലുള്ള അൽ അഹലി ക്ലബ് മൈതാനിയിൽ നടത്തപ്പെടുന്നു.
ഉച്ചയ്ക്ക് 12:30 തിന് ആരംഭിക്കുന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ മണർകാട് ടീം കെ. എൻ. ബി. എ. ചിങ്ങവനത്തിനെയും, ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ പുതുപ്പള്ളി ടീം ചമ്പക്കര ടീമിനെയും നേരിടും. ടൂർണമെന്റിന്റെ ഫൈനൽ മത്സരം 17 ആം തീയതി വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1:30 തിന് അൽ അഹലി ക്ലബ് മൈതാനിയിൽ നടക്കും എന്നും സംഘാടകർ വർത്താ കുറിപ്പിൽ അറിയിച്ചു.