/sathyam/media/media_files/2024/12/20/xDqnJvTPCiVmOdXUsM6I.jpeg)
അബൂഹലീഫ അല്‍ഘാനീം ഗ്രൗണ്ടില്‍ ആയിരുന്നു ആവേശകരമായ ഫൈനല്‍ മത്സരം നടന്നത് ജേതാക്കള്‍ എസ് സി സി ക്രിക്കറ്റ് ക്ലബ്, റണ്ണേഴ്‌സ് അപ്പ് സ്പാര്‍ക്ക് ഇലവന്‍, ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്ചായി എസ് സി സി യിലെ ഭരതന്‍ തിരഞ്ഞെടുക്കപ്പെട്ടു.
എഫ് എഫ് സി ഗ്രൗണ്ടില്‍ നടന്ന ലൂസേസ് ഫൈനലില്‍ ടര്‍ബോടീമിനെ പരാജയപ്പെടുത്തി സെക്കന്‍ഡ് റണ്ണര്‍ അപ്പായി ബി ഡി ഫ്രണ്ട്‌സ് ടീം, ഈ ടീമിലെ തന്നെ ആരിഫുള്‍ ഇസ്ലാം പ്ലേയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച താരവും ബാറ്റ്‌സ്മാനും
/sathyam/media/media_files/2024/12/20/UxYdBF72e0Ltq70aXxB8.jpeg)
എഫ്എഫ് സി ടീമിലെ ഇമ്മാനുവല്‍ ടൂര്‍ണമെന്റിലെ മികച്ച താരവും, മികച്ച വ്യക്തിഗത ബൗളിംഗ് പ്രകടനം, മികച്ച ബാറ്റ്‌സ്മാനും ആയി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ബൗളറായി എസ് സി സി ടീമിലെ ഭരതനും മികച്ച വിക്കറ്റ് കീപ്പറായി എസ് സി സി ടീമിലെ സാദിഖ് ബാഷയെയും, മികച്ച ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ചെയ്തതിന് റോയല്‍ ഫൈറ്റേഴ്സ് ടീമിലെ ഷബീര്‍ അലിയെ തിരഞ്ഞെടുത്തു.
റെസിലിന്റ് ഫൈനല്‍ മത്സരത്തില്‍ ടീം സെഞ്ച്വറിയോന്‍സിനെ പരാജയപ്പെടുത്തി ടീം എഫ് എഫ് സി ജേതാക്കളായി. ഇതേ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് ആയി ഇമ്മാനുവലിനെ തിരഞ്ഞെടുത്തു.
വിജയികള്‍ക്കുള്ള ട്രോഫിയും മെഡലും ക്യാഷ് പ്രൈസും
വിജയികള്‍ക്കുള്ള ട്രോഫിയും മെഡലും ക്യാഷ് പ്രൈസും ചീഫ് ഗസ്‌റ് ആയ പാരഗണ്‍ റെസ്റ്റോറന്റ് ഓണര്‍ സാജിദ് മീറാങ്ങാട്ട്, ടൂര്‍ണമെന്റ് മെയിന്‍ മറ്റ് സ്‌പോണ്‍സര്‍ മാരായ, ഇന്‍ഫിനിറ്റി കണ്‍സ്ട്രക്ഷന്‍ കമ്പനി എന്നിവര്‍ സന്നിഹിതരായിരുന്നു.
എഫ് എഫ് സി ക്രിക്കറ്റ് കോഡിനേറ്റേഴ്‌സ് മുഹമ്മദ് ഷെരീഫ്, നിതിന്‍ ഫ്രാന്‍സിസ്, മനുമോന്‍ ഗോപിനാഥന്‍, പ്രകാശ്, പരന്താമന്‍, അജയ്, ശരവണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
എഫ് എഫ് സി ക്രിക്കറ്റ് സീസണ്‍ 9, 32 ടീമുകളുമായി ഡിസംബര്‍ 20 മുതല്‍ തുടങ്ങുന്നതായി എഫ് എഫ് സി ടീം മാനേജ്‌മെന്റ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us