പ്രവാസ മണ്ണിലെ സേവനക്കരുത്ത് നാടിന്റെ വികസനത്തിന്: ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ പ്രസിഡന്റുമാർ യു.ഡി.എഫ് സ്ഥാനാർത്ഥികൾ

പ്രവാസ ലോകത്തെ സംഘടനാ മികവും, ജനസേവന പരിചയവും മുൻനിർത്തിയാണ് ഇരുവരും ജനവിധി തേടുന്നത്

New Update
baharin pravasi ijk

മനാമ: ഇന്ത്യക്ക് പുറത്ത് ആദ്യത്തെ കോൺഗ്രസ് യുവജന സംഘടനയായ ഐ.വൈ.സി.സി ബഹ്‌റൈന്റെ മുൻ ഏരിയ പ്രസിഡന്റുമാരായ രണ്ടു പേർ ഡിസംബറിൽ നടക്കുന്ന കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിക്കുന്നു. 

Advertisment

പ്രവാസ ലോകത്തെ സംഘടനാ മികവും, ജനസേവന പരിചയവും മുൻനിർത്തിയാണ് ഇരുവരും ജനവിധി തേടുന്നത്. സംഘടനയുടെ അഭിമാനം ഉയർത്തി നബീൽ കുണ്ടനി, സൈനുദ്ദീൻ വി.വി എന്നിവരാണ് മത്സരത്തിനുള്ളത്. പ്രവാസ ലോകത്ത്  യുവജനതയെ ഏകോപിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിത്വങ്ങളായിരുന്നു നബീലും, സൈനുദ്ധീനും. ബഹ്‌റൈനിലെയും, നാട്ടിലെയും സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യങ്ങളായിരുന്നു ഇരുവരും.


ഐ.വൈ.സി.സിയിലൂടെ തങ്ങൾ നേടിയെടുത്ത സംഘടനാപാടവം ഇനി നാട്ടിലെ വികസനത്തിനായി ഉപയോഗിക്കും എന്ന ഉറപ്പോടെയാണ് ഇരുവരും മത്സരിക്കുന്നത്. ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന്റെ ശബ്ദമായി സാമൂഹിക സേവന മേഖലകളിലടക്കം നിലകൊണ്ട ഒരു പ്രസ്ഥാനത്തിന്റെ മുഖ്യ ഭാരവാഹികളായി പ്രവർത്തിച്ച ഇരുവരുടെയും മത്സരം, നാടിന്റെ വികസനത്തിനും, ജനക്ഷേപ പ്രവർത്തനങ്ങൾക്കും മുതൽക്കൂട്ടാവുമെന്ന് സംഘടന പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ് അഭിപ്രായപ്പെട്ടു. 

Advertisment