Advertisment

ഓണാഘോഷത്തിന്റെ ഭാഗമായി പൊന്നോണം പെനാൽറ്റി ഷൂട്ട്‌ഔട്ട്‌  ടൂർണമെന്റ് സംഘടിപ്പിച്ചു

വിജയികൾക്ക് ഓഷ്യൻ പ്ലസ് സ്പോൺസർ ചെയ്ത ട്രോഫി ശ്രീ മുത്തപ്പൻ എഫ് സി ഒന്നാം സ്ഥാനത്തിനും,  സ്കൈ വീൽ കാർ ആക്സോസരീസ് സ്പോൺസർ ചെയ്ത ട്രോഫി ചദ്രയാൻ എഫ് സി രണ്ടാം സ്ഥാനനാവും ലഭിച്ചു.

author-image
ഗള്‍ഫ് ഡസ്ക്
New Update
forty brothers penalty

ബഹ്‌റൈനിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ 40 ബ്രദേഴ്‌സ്‌

 ഓണാഘോഷത്തിന്റെ ഭാഗമായി പൊന്നോണം പെനാൽറ്റി ഷൂട്ട്‌ഔട്ട്‌  ടൂർണമെന്റ് സംഘടിപ്പിച്ചു. ബഹ്‌റൈൻ സിഞ്ചിലെ അൽ അഹ്‌ലി ഗ്രൗണ്ടിൽ നടന്ന ഷൂട്ട്‌ ഔട്ട്‌ മത്സരത്തിൽ ബഹ്‌റൈനിലെ പ്രമുഖ 24 ടീമുകൾ മാറ്റുരച്ചു.

Advertisment

വിജയികൾക്ക് ഓഷ്യൻ പ്ലസ് സ്പോൺസർ ചെയ്ത ട്രോഫി ശ്രീ മുത്തപ്പൻ എഫ് സി ഒന്നാം സ്ഥാനത്തിനും,  സ്കൈ വീൽ കാർ ആക്സോസരീസ് സ്പോൺസർ ചെയ്ത ട്രോഫി ചദ്രയാൻ എഫ് സി രണ്ടാം സ്ഥാനനാവും ലഭിച്ചു. ടൂർണമെന്റിലെ ഏറ്റവും നല്ല ഗോൾ കീപ്പേർക്കു ഫോർ കംഫര്ട് ഇസ ടൗൺ സ്പോൺസർ ചെയ്ത ട്രോഫി ശ്രീ മുത്തപ്പൻ എഫ് സി യുടെ നിധിൻ,  ബെസ്റ്റ് പ്ലയെർക്കു ഗ്രോ അക്കാദമി സ്പോൺസർ ചെയ്ത ട്രോഫി ചന്ദ്രയാൻ എഫ് സി കളിക്കാരൻ ജലീൽ ജെ പി കെ ക്കും സമ്മാനിച്ചു.

forty

ഉദ്ഘാടന ചടങ്ങിൽ ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരായ മോനിച്ചൻ, ഭാസ്കരൻ ഇടത്തോടി, നിസാർ ഉസ്മാൻ തുടങ്ങിയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ബാബു, മൊയ്‌ദീൻ , ഇസ്മായിൽ, മുസ്‌തഫ, എന്നിവരും എക്സിക്യൂട്ടീവ് മെമ്പർമാരായ സലിം അബ്ദുല്ല, നൗഫൽ, ഡോൺ ജാക്ക്സൺ  ,ഖലീൽ  ഷറഫുദീൻ, ശകീർ,  പ്രസാദ് തുടങ്ങിയവർ ടൂർമനെന്റിന് നേത്രത്വം നൽകി

bahrain news
Advertisment