Advertisment

ഗസല്‍ ഈവ് 25 ഖവാലി മത്സരം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍

ഇത് രണ്ടാം വര്‍ഷമാണ് യെസ് ഇന്ത്യ അബുദാബിയില്‍ ഖ്വാജാ ഗസല്‍ ഈവ് സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് ഗോള്‍ഡ് കോയിന്‍ മെമന്റോസ് ഉള്‍പ്പെടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.

author-image
ഗള്‍ഫ് ഡസ്ക്
New Update
gazal eve

അബുദാബി : സുല്‍ത്താനൂല്‍ ഹിന്ദ് ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തി അജ്മീര്‍ (ഖസി) ഉറുസ് മുബാറക് വാര്‍ഷിക ആഘോഷ പരിപാടികളോടനുബന്ധിച്ച് യെസ് ഇന്ത്യ അബുദാബി സംഘടിപ്പിക്കുന്ന ഖ്വാജാ ഗസല്‍ ഈവ് 25 ഖവാലി മത്സരം പത്തിന് വൈകുന്നേരം 7:00 ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.

Advertisment

അബുദാബി എമിറേറ്റില്‍ നിന്നും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി മോണിറ്ററിംഗിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഖവാലി ഗ്രൂപ്പുകളാണ് ഖവാലി മത്സരത്തില്‍ മാറ്റുരക്കുക.


ഇത് രണ്ടാം വര്‍ഷമാണ് യെസ് ഇന്ത്യ അബുദാബിയില്‍ ഖ്വാജാ ഗസല്‍ ഈവ് സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് ഗോള്‍ഡ് കോയിന്‍ മെമന്റോസ് ഉള്‍പ്പെടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.


 പരിപാടിയില്‍ വിവിധ സാമൂഹിക സാംസ്‌കാരിക മത സംഘടന രംഗത്തെ ഉന്നത വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ അബൂബക്കര്‍ അസ്ഹരി അധ്യക്ഷത വഹിച്ചു.


 യാസിര്‍ അഹമ്മദ് വേങ്ങര, മൊയ്തുട്ടി നൊച്ചിയാട്, സവാദ് കൂത്തു പറമ്പ്, ഷെരീഫ് ബദവി കുട്ടോത്ത്, അസ്ഫാര്‍ മാഹി, ജൗഹര്‍, റഊഫ് സംബന്ധിച്ചു. സുബൈര്‍ ബാലുശ്ശേരി സ്വാഗതവും ജാബിര്‍ അമാനി കൊട്ടില നന്ദിയും പറഞ്ഞു.

Advertisment