ആദർശ വീഥിയിൽ ഉൾകാഴ്ചയോടെ, പൊതു സമ്മേളനം ദജീജിൽ

New Update
Dajij

കുവൈത്ത് സിറ്റി:   ആദർശ വീഥിയിൽ ഉൾകാഴ്ചയോടെ എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര ദഅ് വ വിംഗ് സംഘടിപ്പിക്കുന്ന ക്യാപയിൻറെ ഭാഗമായുള്ള പൊതു സമ്മേളനം ഡിസംബർ 20 ന് വെള്ളിയാഴ്ച വൈകുന്നേരം 6.45 ന് ദജീജിലെ മെട്രോ മെഡിക്കൽ ഓഡിറ്റോറിയത്തിൽ നടക്കും. 

Advertisment

സംഗമം സൽസബീൽ ജംഇയ്യത്തുൽ ഖൈരിയ്യ ജനറൽ സെക്രട്ടറി ശൈഖ് അഹ്മദ് മുഹമ്മദ് സഈദ് അൽ ഫാരിസി ഉദ്ഘാടനം ചെയ്യും. ഇത്തിഹാദുൽ ശുബ്ബാനിൽ മുജാഹിദീൻ (ഐ.എസ്.എം) സംസ്ഥാന പ്രസിഡൻറ് ഡോ. 


അൻവർ സാദത്ത് സംഘ ശക്തി: ഇസ്ലാമിക മാതൃക എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും.  നല്ല വ്യക്തിത്വം: സുരക്ഷിത സമൂഹം എന്ന വിഷയത്തിൽ അൽ അമീൻ സുല്ലമി സംസാരിക്കും. വിവിധ സംഘടന പ്രതിനിധികൾ സംബന്ധിക്കും.

സ്ത്രീകൾക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും. വിവിധ ഭാഗങ്ങളിൽ  സമ്മേളന നഗരിയിലേക്ക് വാഹന സൌകര്യം ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക 65829673, 99060684, 99776124

Advertisment