Advertisment

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ്റെ 17-ാം കലാസാംസ്കാരിക വേദി ആഗോള പ്രവാസി സംഗമമായി മാറി

വെർച്ച്വൽ പ്ലാറ്റ്‌ഫോമിലൂടെ ഒരുക്കിയ കലാസാംസ്‌കാരിക വേദി വേൾഡ് മലയാളി കൗൺസിൽ ഗുഡ്‌വിൽ അംബാസിഡറും, കേരള ഹൈക്കോടതിയിലെ അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും, സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ഗ്രേഷ്യസ് കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു.

author-image
ജോളി എം പടയാട്ടില്‍
Updated On
New Update
wmc europe reagion kala samskarika vedi-1

യുകെ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്‌കാരിക വേദിയുടെ 17 -ാം സമ്മേളനം ആഗോള പ്രവാസി സംഗമമായി മാറി.

Advertisment

ഒക്ടോബർ 26-ാം തീയതി വൈകുന്നേരം നാലുമണിക്ക് (15:00 യുകെ, 19:30 ഇന്ത്യന്‍ സമയം) വെർച്ച്വൽ പ്ലാറ്റ്‌ഫോമിലൂടെ ഒരുക്കിയ കലാസാംസ്‌കാരിക വേദി വേൾഡ് മലയാളി കൗൺസിൽ ഗുഡ്‌വിൽ അംബാസിഡറും, കേരള ഹൈക്കോടതിയിലെ അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും, സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ഗ്രേഷ്യസ് കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു.

wmc europe reagion kala samskarika vedi

മ്യൂസിക്ക് അധ്യാപകനും, യൂറോപ്പിലെ പ്രശസ്‌ത മലയാളി ഗായകനുമായ ജോസ് കവലചിറയുടെ ഈശ്വര പ്രാർത്ഥനയോടെയാണ് കലാസാംസ്‌കാരികവേദി ആരംഭിച്ചത്.

സുപ്രീംകോടതി, ഹൈക്കോടതി അഭിഭാഷകരായ അഡ്വ. ഗ്രേഷ്യസ് കുരിയാക്കോസ്, അഡ്വ. ജോർജ് വി.തോമസ്, വേൾഡ് മലയാളി കൗൺസിൽ ലീഗൽ ഫോറം പ്രസി ഡന്റ് അഡ്വ. എ.ജെ.ആൻ്റണി എന്നിവർ മുഖ്യാതിഥികളായിരുന്നു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റോഫർ വർഗീസ്, യൂറോപ്പ് റീജിയൻ ചെയർമാന്‍ ജോളി തടത്തിൽ എന്നിവർ ആശംസകൾ നേർന്നു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡൻ്റ് ജോളി എം.പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു‌.

wmc europe reagion kala samskarika vedi-2

പ്രവാസികളുടെ സ്വത്തു സംരക്ഷണം, ഒ.സി.ഐ, പി.ഐ.ഒ. കാർഡുകൾ, പൗരത്വനി യമം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു അഡ്വ. ഗ്രേഷ്യസ് കുരിയാക്കോസ്, അഡ്വ. ജോർജ് വി.തോമസ്, അഡ്വ. എ.ജെ ആൻ്റണി തുടങ്ങിയവർ പ്രഭാഷണം നടത്തി. 

തുടർന്നു വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റോഫർ വർഗീസ്, ഗ്ലോബൽ വൈസ് ചെയർമാന ഗ്രിഗറി മേടയിൽ, അമേരിക്കൻ റീജിയൻ ജനറൽ സെക്ര ട്ടറി അനീഷ് ജെയിംസ്, യൂറോപ്പ് റീജിയൻ വൈസ് പ്രസിഡൻ്റ് രാജു കുന്നക്കാട്ട്, യു. കെ.നോർത്തു വെസ്റ്റ് പ്രൊവിൻസ് ചെയർമാൻ ലിതീഷ് രാജ് പി. തോമസ്, ഗ്ലോബൽ ഹെൽത്തു ഫോറം പ്രസിഡൻ്റ് ഡോ. ജിമ്മി ലോനപ്പൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. 

wmc europe reagion kala samskarika vedi-3

ഒ.സി.ഐ, പി.ഐ.ഒ. സ്വത്തു സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ പ്രവാസികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചു വിശദമായി ചർച്ചകൾ നടന്നു. ഇത്തരം വിഷയങ്ങളിൽ പ്രവാസികൾക്കു നിയമോപദേശം തരുവാനും, സംശയങ്ങൾ ഉണ്ടെങ്കിൽ അയച്ചുതന്നാൽ വിശദീകരണം തരുവാനും തയ്യാറാണെന്ന് എ.ഡി. ജി.പി. ഗ്രേഷ്യസ് കുരിയാക്കോസ് പറഞ്ഞു. 

സിസിലി കുരിയാക്കോസ്, മെഴ്സി തടത്തിൽ, ബാബു ചെമ്പകത്തിനാൽ, ഷൈബു ജോസഫ്, പിനു പടയാട്ടിൽ, സാം ഡേവിഡ് മാത്യു, ഡേവീഡ് അരീക്കൽ, ഡോ. ലില്ലി, ദീപു ശ്രീധർ, ആൻസി വർഗീസ് ജോൺസൻ തലശല്ലൂർ എന്നുവർ സജീവമായി ചർച്ചയിൽ പങ്കെടുത്തു.

wmc europe reagion kala samskarika vedi-4

കേരളത്തിന്റെ തനിമ തുളുമ്പിയ ഈണങ്ങൾകൊണ്ടും, ചുവടുകൾ കൊണ്ടും അമേരിക്കൻ റീജിയണിലെ നോർത്തു ടെക്‌സാസ് പ്രൊവിൻസിൽ നിന്നുള്ള, അതുല്യ സെബിൻ, അനസൂയ സെബിൻ, ആൻജലീന പോൾ, ആതിന ഡൊമിനിക്, കെല്ലി ജോസഫ്, കേദ്ര ജോസഫ്, ലെയ് ജോസഫ് എന്നീ നിർത്തകിമാർ ചേർന്നവതരിപ്പിച്ച സംഘന്യത്തം നയനാന്ദകരവും ആകർഷണീയവുമായിരുന്നു.

യൂറോപ്പിലെ പ്രശസ്‌ത ഗായകരായ സോബിച്ചൻ ചേന്നങ്കര, ജോസ് കവലചിറ, യൂറോപ്പ് റീജിയൻ വിമൻഫോറം പ്രസിഡൻ്റ് ബ്ലെസി കല്ലറക്കൽ, എന്നിവർ ആലപിച്ച ഗാനങ്ങൾ സംഗീതത്തിൻ്റെ താളമർമരങ്ങളെ തൊട്ടുണർത്തുന്നതായിരുന്നു.

പ്രൊഫസർ. ഡോ. അന്നക്കുട്ടി ഫിൻഡൈ വലിയമംഗളം മലയാളത്തിലെ പ്രശസ കവയിത്രിയും, പരിസ്ഥിതി പ്രവർത്തകയുമായിരുന്ന അന്തരിച്ച സുഗതകുമാരി ടീച്ച റുടെ ജീവിതത്തെക്കുറിച്ചു നൽകിയ ചെറിയ വിവരണം ഹൃദ്യവും, ചിന്താദീപ്തവുമായിരുന്നു. 

wmc europe reagion kala samskarika vedi-5

സുഗതകുമാരി ടീച്ചറിൻ്റെ സ്നേഹത്തെക്കുറിച്ചുള്ള ഒരു കവിത പ്രൊഫ. ഡോ.അന്നക്കുട്ടി ആലപിച്ചു. അടുത്തവർഷം സുഗതവിശ്വമയ വർഷമായി ആചരിക്കുമെന്നും പറഞ്ഞു. സുഗതകുമാരി ടീച്ചറുടെ കവിതകൾ വിവിധ ഭാഷകളിൽ തർജിമ ചെയ്‌തിട്ടുള്ളതിൽ ജർമൻ ഭാഷയിൽ തർജിമ ചെയ്‌തതു പ്രൊഫസർ അന്നക്കുട്ടി ആയിരുന്നു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാനും, കലാസാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന വ്യക്തിയുമായ ഗ്രിഗറി മേടയിലും, മികച്ച പ്രാസം ഗികയും, നർത്തകിയും ഇംഗ്ലണ്ടിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥിനിയുമായ അന്ന ടോമും, ചേർന്നാണ് ഈ കലാസാംസ്‌കാരി കവിരുന്ന് കൂടുതൽ ആസ്വാദ്യകരമാക്കി പകർന്നുതന്നത്. കമ്പ്യൂട്ടർ എൻജിനീയർ നിതീഷ് ഡേവീസാണ് ടെക്‌നിക്കൽ സപ്പോർട്ട് നൽകിയത്. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാന ഗ്രിഗറി മേടയിൽ കൃതജ്ഞത പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിന്‍റെയും അവസാനത്തെ ശനിയാഴ്‌ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കുന്ന ഈ കലാസാംസ്‌കാരിക വേദിയുടെ അടുത്ത സമ്മേളനം നവംബർ 30-ാം തീയതി ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് (യുകെ സമയം) വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ കേര ളപിറവിയായി ആഘോഷിക്കുന്നതാണ്. 

wmc europe reagion kala samskarika vedi-6

ഈ കലാസാംസ്‌കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽനിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്‌ടികൾ അവതരിപ്പിക്കുവാനും, (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി തുടങ്ങിയിരിക്കുന്ന ഈ കലാ സാംസ്കാരികവേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങ ളെക്കുറിച്ചു സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്‌കാരിക കൂട്ടായ്‌മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു. 

 

Advertisment