ആഗോള ഇസ്‌ലാം - ബുദ്ധ മത സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ സംസ്ഥാന കെ. എൻ എം ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ കംബോഡിയയിലെത്തി

New Update
dr. hussain madavoor

കംബോഡിയ :  വ്യാഴാഴ്ച കംബോഡിയിൽ തലസ്ഥാനമായ നോം പെൻ സിറ്റിയിൽ നടക്കുന്ന ആഗോള ഇസ്‌ലാം - ബുദ്ധ മത സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ സംസ്ഥാന കെ. എൻ എം ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ കംബോഡിയയിലെത്തി.

Advertisment

hussain madavoor13

കംബോഡിയൻ സർക്കാറും മക്കയിലെ ലോകമുസ്ലിം സംഘടനയായ മുസ്ലിം വേൾഡ് ലീഗും (റാബിത്ത ) സംയുക്തമായി സംഘടിപ്പിക്കുന്ന ഉന്നതതല ഉച്ചകോടിയിൽ  മുസ്‌ലിം  ബുദ്ധ സമുദായങ്ങൾ കൂടുതലും അധിവസിക്കുന്ന ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം മത പണ്ഡിതന്മാരും നേതാക്കളും മന്ത്രിമാരും ബുദ്ധിജീവികളും പങ്കെടുക്കും.

hussain madavoor

കംബോഡിയൻ പ്രധാനമന്ത്രി ഹുൻ സെൻ മാനെറ്റ് ഉദ്ഘാടനം ചെയ്യും . മുസ്ലിം വേൾഡ് ജനറൽ സെക്രെട്ടരിയും സൗദിയിലെ ഉന്നത പണ്ഡിതസഭ അംഗവുമായ ഡോ. മുഹമ്മദ് അബ്ദുൽ കരീം അൽ ഈസ ചർച്ചക്ക് നേതൃത്വം നൽകും. ബഹുസ്വര സമൂഹത്തിലെസൗഹാർദ്ദപരമായ മതജീവിതം, തീവ്രവാദത്തിന്നെതിരിലുള്ള വിവിധ മത വിഭാഗങ്ങളുടെ ഒന്നിച്ചുള്ള പ്രവർത്തനം തുടങ്ങിയവയാണ് ചർച്ചാവിഷയങ്ങൾ.

islamic cen

വിവിധ രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതന്മാർ എത്തിച്ചേർന്നിട്ടുണ്ട്.
എയർപോർട്ട് മുതൽ വി.ഐ. പി നിലവാരത്തിലാണ് സ്വീകരണവും യാത്രയും താമസവുമെല്ലാം. എയർ പോർട്ടിലും വഴിയോരങ്ങളിലും കംബോഡിയൻ പ്രധാനമന്ത്രിയുടെയും റാബിത്ത സെക്രട്ടരിയുടെയും ഫോട്ടോ സഹിതം വലിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

hussain madavoor12

ഉച്ചകോടി വേദിയായ ഹോട്ടലിൽ സോഖാ ഹോട്ടലിൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാഷ്ട്രങ്ങളുടെ പതാക സ്ഥാപിച്ചിട്ടുണ്ട്. ഫോട്ടോ സഹിതം ഉച്ചകോടി അതിഥികൾ ഇന്ന് നോം പെന്നിലെ റോയൽ പാലസ്, പുരാതന ബുദ്ധമത ക്ഷേത്രമായ  വാറ്റ് നോം പഗോഡ , ഇസ്ലാമിക് സെൻ്റർ ജുമാമസ്ജിദ് തുടങ്ങിയവ സന്ദർശിച്ചു.
ഉച്ച കോടി നാളെ നടക്കും.

Advertisment