/sathyam/media/media_files/2025/03/16/gjvfV14xmH3Kxk3zWO2l.jpeg)
റിയാദ്: ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷന്‍ (ജികെപിഎ) റിയാദ് പ്രൊവിന്‍സ് റിയാദ് ഖൈറുവാന്‍ ഇസ്തി റാഹയില്‍ ഇഫ്താര്‍ മീറ്റ് നടത്തി. തുടര്‍ന്ന് നടന്ന സംസക്കാരിക യോഗം സംഘടനാ പ്രസിഡണ്ട് അബ്ദുല്‍ മജീദ് പൂളക്കാടിയുടെ അധ്യക്ഷതയില്‍ ജി കെ പി എ രക്ഷാധികാരിയും കേരളത്തിലെ റിയാദിലുള്ള പ്രാദ്ദേശിക സംഘടനങ്ങളുടെ പൊതുവേദിയായ ഫോര്‍ക്കയുടെ ജീവകാരുണ്യ വിഭാഗം കണ്‍വീനറുമായ ഗഫൂര്‍ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.
നമ്മുടെ മക്കള്‍ മയക്കുമരുന്നിന് അടിമപ്പെടാതിരിക്കാന്‍ എല്ലാ പ്രവാസികളും ജാഗ്രത പുലര്‍ത്തണമെന്ന് ആഹ്വാനം ചെയ്തു. നിഹാസ് പാനൂര്‍, മജീദ് തിരൂര് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബൈജു ആന്‍ഡ്രൂസ്, നാസ്സര്‍ കാസിം, സുബൈര്‍ കൊടുങ്ങല്ലൂര്‍, ഇബ്രാഹിം ടി എ, അനീഷ് കെ ടി, ഹസന്‍ പന്മന, ജാഫര്‍ മണ്ണാര്‍ക്കാട്, ഷാനവാസ് വെമ്പിളി, അസ്ലം ഹരിപ്പാട്, രജീഷ് വി കെ എന്നിവര്‍ സമൂഹ നോമ്പ് തുറയ്ക്ക് നേതൃത്വം നല്‍കി. രാജേഷ് ഉണ്ണിയാട്ടില്‍ സ്വാഗതവും ഷെരീഫ് തട്ടതാഴത്ത് നന്ദിയും പറഞ്ഞു.