കേരളപ്പിറവി ദിനം നവംബർ 1 ജിഎംഎഫ് ദിനം... പ്രവാസി മലയാളികളുടെ ശബ്ദമായി പ്രവർത്തിച്ചുവരുന്ന ​ഗൾഫ് മലയാളി ഫെഡറേഷൻ അഞ്ചാം വർഷത്തിലേക്ക്

ജിഎംഎഫിന് രാഷ്ട്രീയമോ മതമോ അതിർത്തികളോ ഇല്ല, നമ്മുടെ ലക്ഷ്യം ഒന്നു മാത്രമാണ് എല്ലാ മനുഷ്യരും ഒന്നാണ് പ്രവാസ ലോകങ്ങളിൽ കഷ്ടത അനുഭവിക്കുന്ന മനുഷ്യരിലും ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ടുപോവുക.

New Update
gmf

 പ്രവാസി സമൂഹത്തിന്റെ അവകാശങ്ങൾക്കായി ഭരണതലങ്ങളുടെ വാതിലുകളിൽ ശബ്ദം ഉയർത്തുകയും അവകാശങ്ങൾ നേടിയെടുക്കുന്നതിന് ഭരണ തലങ്ങളിൽ മുട്ടുകയും ചെയ്ത മറ്റു പ്രവാസി സംഘടനകളിൽ നിന്ന് വ്യത്യസ്തമായി മത രാഷ്ട്രീയ ചിന്തകളില്ലാതെ പ്രവാസി സമൂഹം അർപ്പിച്ചിരിക്കുന്ന വിശ്വാസത്തെ കാത്തുസൂക്ഷിക്കുന്ന പ്രവാസി സംഘടനയാണ് ഗൾഫ്  മലയാളി ഫെഡറേഷൻ (ജിഎംഎഫ്). ഇപ്പോൾ ജിഎംഎഫ് പുതിയ വർഷത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങുന്നു.

Advertisment

 ഗൾഫ് മലയാളി ഫെഡറേഷനിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം കാത്തു സൂക്ഷിക്കുന്നതിന്റെ ഭാഗമായി മെമ്പർഷിപ്പ് എടുക്കുന്ന എല്ലാ പ്രവാസികൾക്കും നവംബർ ഒന്ന് മുതൽ പ്രവാസി കരുതൽ  സുരക്ഷ തുടക്കമിടുന്നു.

 മരണപ്പെടുന്ന ഏതൊരു മെമ്പർമാരുടെ കുടുംബത്തിലും മൂന്ന് ലക്ഷം രൂപ.

2. മാരകമായ രോഗങ്ങൾ പിടി വരുന്നവർക്ക് 100000 രൂപ 
3. നടക്കാനാവാത്ത ആക്സിഡന്റ് സംഭവിക്കുന്നവർക്ക് ചികിത്സയ്ക്കായി അമ്പതിനായിരം രൂപ 
4. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മെമ്പർമാർക്ക് 100000 രൂപ 

pravasi


 സംഘടനയുടെ കരുതൽ സുരക്ഷ പദ്ധതിയാണ് ഇത്. എല്ലാ മലയാളികൾക്കും സംഘടനയുടെ നിയമാവലി അനുസരിച്ച് മെമ്പർ ആവാം. സുരക്ഷാ പദ്ധതിയിൽ ഭാഗമാകാം. 

അനേകം പ്രവാസികൾക്ക് നോർക്ക എന്താണെന്നോ നോർക്കയുടെ പദ്ധതികൾ, ഇൻഷുറൻസ്, ക്ഷേമനിധികൾ. കേരള- കേന്ദ്രസർക്കാരുകളു‌ടെ ഒട്ടനവധി പദ്ധതികൾ എന്നിവയെ കുറിച്ച്  വ്യക്തമായി അറിയില്ല. ഇവർക്കുവേണ്ടി ശബ്ദമുയർത്താനും  ഗൾഫ് മലയാളി ഫെഡറേഷൻ ഒപ്പമുണ്ടാകും.

ജിഎംഎഫിന് രാഷ്ട്രീയമോ മതമോ അതിർത്തികളോ ഇല്ല,  നമ്മുടെ ലക്ഷ്യം ഒന്നു മാത്രമാണ് എല്ലാ മനുഷ്യരും ഒന്നാണ് പ്രവാസ ലോകങ്ങളിൽ കഷ്ടത അനുഭവിക്കുന്ന മനുഷ്യരിലും ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ടുപോവുക..

 ഗൾഫ് മലയാളി ഫെഡറേഷന്റെ കൂടെ നിങ്ങൾ ഭാഗമാവൂ എല്ലാവരും മെമ്പർഷിപ്പ് എടുക്കൂ ഞങ്ങളുടെ മെമ്പർഷിപ്പ് ഐഡി നിങ്ങളുടെ കൈകളിലും ഞങ്ങളുടെ സുരക്ഷ പദ്ധതിയിൽ ഭാഗമാവും

Advertisment