/sathyam/media/media_files/2026/01/06/0-2026-01-06-14-43-32.jpg)
റിയാദ് : ഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ്, പുതുവത്സര, ബാർബിക്യു - മ്യൂസിക്കൽ നൈറ്റ് ജിഎംഎഫ്. കുടുംബങ്ങളുടെ പങ്കാളിത്തം കൊണ്ടും വൈവിധ്യമായ പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി.
/filters:format(webp)/sathyam/media/media_files/2026/01/06/4-2026-01-06-14-44-01.jpg)
പുതുവത്സര ദിനത്തിൽ എക്സിറ്റ് 18 ലെ യാ നബി ഇസ്ഥിറാഹയിൽ വൈകിട്ട് 7 മണിക്ക് തുടങ്ങിയ പരിപാടി രാത്രി 2 മണിവരെ നീണ്ടു.
/filters:format(webp)/sathyam/media/media_files/2026/01/06/3-2026-01-06-14-44-32.jpg)
കുട്ടികളുടെ ഗാന സന്ധ്യയോടുകൂടി ആരംഭിച്ച പരിപാടി, സാംസ്കാരിക സമ്മേളനവും, ഡാൻസ് പാർട്ടിയും ഗാനമേളയും, ഡിജെ പാർട്ടിയും നിറഞ്ഞതായിരുന്നു.
/filters:format(webp)/sathyam/media/media_files/2026/01/06/7-2026-01-06-14-45-44.jpg)
റിയാദിലെ സാമൂഹിക, രാഷ്ട്രീയ, കലാരംഗത്തെ പ്രമുഖർ പങ്കെടുത്ത സാംസ്കാരിക സമ്മേളനം ഗൾഫ് മലയാളി ഫെഡറേഷന്റെ സംഘാടന മികവ് വിളിച്ചോതുന്നതായിരുന്നു.
/filters:format(webp)/sathyam/media/media_files/2026/01/06/1-2026-01-06-14-46-26.jpg)
ജിഎംഎഫ് റിയാദ് പ്രസിഡന്റ് ഷാജി മഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മുസ്തഫ കുമരനെല്ലൂർ സ്വാഗതം പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2026/01/06/5-2026-01-06-14-46-46.jpg)
ജിസിസി ചെയർമാൻ റാഫി പാങ്ങോട് ഗൾഫ് രാജ്യങ്ങളിൽ സംഘടന നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/06/7-2026-01-06-14-47-09.jpg)
സാംസ്‌കാരിക സമ്മേളനം ശിഫ ക്ലിനിക് MD Dr. ഇദ്രീസ് ഉത്ഘാടനം ചെയ്തു. അഡ്വ അജിത്, ഡോ. ജയചന്ദ്രൻ, സലീം കളക്കര, മജീദ് ചിങ്ങോലി, ജയൻ കൊടുങ്ങല്ലൂർ, അബ്ദുൾ അസീസ് പവിത്ര, അഷ്‌റഫ് മൂവാറ്റുപുഴ, ഹരികൃഷ്ണൻ, സുബൈർ കുമ്മിൾ, അഫ്സൽ കണ്ണൂർ, ഖമർ ഭാനു ടീച്ചർ, വിജയൻ നെയ്യാറ്റിൻകര, ടോം സി മാത്യു. ശിഹാബ് കൊട്ടുകാട്. പുഷ്പരാജ്. സനിൽകുമാർ ഹരിപ്പാട്. സുഹ്റ. അബ്ദുൽസലാം. മുഹമ്മദ് വസീം.ഷാജഹാൻ കാഞ്ഞിരപ്പള്ളി, നസീർ കുന്നിൽ, ഉണ്ണി കൊല്ലം, അഫ്സൽ, ഷാനവാസ് എന്നിവർ ആശംസകൾ അറിയിച്ചു. ട്രഷറർ സജീർ പെരുംകുളം നന്ദി അറിയിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/06/6-2026-01-06-14-47-34.jpg)
ഹിബ അബ്ദുസ്സലാം, അഷ്‌റഫ് ചേലാമ്പ്ര എന്നിവർ മ്യൂസിക്കൽ നൈറ്റിനു നേതൃത്വം നൽകി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us