ജിഎംഎഫ് റിയാദ് സെൻട്രൽ കമ്മിറ്റി പുനസംഘടിപ്പിച്ചു

സംഘടനയുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനു സൗദി അറേബ്യയിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരുമായ ഡോക്ടർ ജയചന്ദ്രൻ, ജോസഫ് അതിരുങ്കൽ, അഡ്വക്കറ്റ് അജിത് കുമാർ തുടങ്ങിയവരെ രക്ഷാധികാരികളായി തിരഞ്ഞെടുത്തു.

New Update
gmf

റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം നവംബർ 14 ന് മലാസ് ചെറീസ് ഫാമിലി റസ്റ്റോറന്റ് ഹാളിൽ നടന്നു. 

Advertisment

ജിഎംഎഫ് ജിസിസി ചെയർമാൻ റാഫി പാങ്ങോടിന്റെ അധ്യക്ഷതൽ ചേർന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു. 

കഴിഞ്ഞ ഒരു വർഷക്കാലം സംഘടന റിയാദിലും, നാട്ടിലും നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും, കല സാംസ്കാരിക പ്രവർത്തനങ്ങളുടെയും റിപ്പോർട്ട്‌ സെക്രട്ടറി അവതരിപ്പിച്ചു. അവതരണത്തോടൊപ്പം  സംഘടനയുടെ പ്രവർത്തനങ്ങളുടെ വീഡിയോ സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

പ്രവർത്തന റിപ്പോർട്ട്‌ വാർഷിക പൊതുയോഗത്തിൽ പങ്കെടുത്ത എല്ലാവരും ഐക്യകണ്ഠേന കൈയ്യടിച്ചു പാസാക്കി.

11

തുടർന്ന് 2026 ലേക്കുള്ള പുതിയ ഭരണസമിതി പാനൽ ചെയർമാൻ റാഫി പാങ്ങോട് അവതരിപ്പിക്കുകയും സദസ്സ് ഒറ്റക്കെട്ടായി കയ്യടിച്ച് പാസാക്കുകയും ചെയ്തു.

നിലവിലെ പ്രസിഡന്റ് ഷാജി മഠത്തിലിനോടൊപ്പം പരിചയസമ്പന്നരായ യുവ പ്രതിഭകളെക്കൂടി ഉൾപെടുത്തിയാണ് സംഘടനയുടെ പുതിയ കമ്മിറ്റിയെ ചെയർമാൻ പ്രഖ്യാപിച്ചത്.

111

ഖത്തറിലെ ജിഎംഎഫ് ഫൗണ്ടർ മെമ്പറും, ജനറൽ സെക്രട്ടറിയുമായിരുന്ന മുസ്തഫ കുമരനെല്ലൂർ ജനറൽ സെക്രട്ടറിയായും സജീർ പെരുംകുളം ട്രഷററായും തിരഞ്ഞെടുത്തു.

സംഘടനയുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനു സൗദി അറേബ്യയിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരുമായ ഡോക്ടർ ജയചന്ദ്രൻ, ജോസഫ് അതിരുങ്കൽ, അഡ്വക്കറ്റ് അജിത് കുമാർ തുടങ്ങിയവരെ രക്ഷാധികാരികളായി തിരഞ്ഞെടുത്തു.

110

ഭാരവാഹികൾ:- 

വൈസ് പ്രസിഡന്റമാർ:- അഷ്റഫ് ചേലാമ്പ്ര
ഹാഷിം ഇടിഞ്ഞാർ

 ജോയിൻ സെക്രട്ടറിമാർ:-
 ഉണ്ണികൃഷ്ണൻ കൊല്ലം 
 ഉദയൻ ഓച്ചിറ

മീഡിയ കൺവീനർമാർ:-
സജീർഖാൻ ചിതറ
നൗഷാദ് കിളിമാനൂർ. 

കോഡിനേറ്റർമാർ:-
ടോം ചാമക്കാലയിൽ 
സുബൈർ കുമ്മൽ 

ജീവകാരുണ്യ കൺവീനർമാർ:-
സഫീർ കുളമുട്ടം
നസീർ കുന്നിൽ
ഷാനവാസ് വെമ്പിളി
നിഷാദ് കൂട്ടിക്കൽ

സ്പോർട്സ് കൺവീനർമാർ:-
അഷ്കർ 
അൻസാരി
നിസാം

പ്രോഗ്രാം കൺവീനർമാർ:- കുഞ്ഞുമുഹമ്മദ്
നൗഫൽ പാലക്കാട്
സത്താർ മാവൂർ 
 

റിയാദിൽ നിന്ന് ജിസിസി കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തവർ:-

നിലവിലെ ജിസിസി  ചെയർമാൻ റാഫി പാങ്ങോട്, ജിസിസി മീഡിയ കോർഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ, സലിം ആത്തിയിൽ, കമറുബാനു ടീച്ചർ 

സൗദി നാഷണൽ കമ്മിറ്റിയിലേക്ക് റിയാദ് സെൻട്രൽ കമ്മിറ്റിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ:- 

അബ്ദുൾ അസീസ് പവിത്ര, ഹരികൃഷ്ണൻ കണ്ണൂർ, സനിൽകുമാർ, ഷാജഹാൻ പാണ്ട, മജീദ് ചുങ്ങോലി.

അടുത്ത ഒരു വർഷക്കാലം സംഘടന നടത്താനിരിക്കുന്ന വിവിധ പരിപാടികളെക്കുറിച്ചും,  ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചും,  കുടുംബങ്ങളിലേക്ക് അറിവിന്റെ പുതിയ വെളിച്ചം എന്ന വിദ്യാഭ്യാസ പരിപാടികളെക്കുറിച്ചും, സംഘടനയുടെ സുരക്ഷാ പദ്ധതികളെക്കുറിച്ചും പ്രസിഡണ്ട് ഷാജി മഠത്തിൽ വിവരിക്കുകയുണ്ടായി.

അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പുതിയ മെമ്പർമാരെയും ഉൾപ്പെടുത്തി  കമ്മിറ്റി വിപുലീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

നിയുക്ത ട്രഷറർ സജീർ പെരുംകുളത്തിന്റെ നന്ദി പ്രകാശനത്തോടെ ജനറൽ ബോഡി യോഗം അവസാനിച്ചു.

Advertisment