അന്തർദേശീയ പഞ്ചഗുസ്തിമത്സരത്തിൽ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് മലയാളി ; ജോയലിന്റെ അപൂർവ്വ നേട്ടത്തിന്റെ കഥ

മുൻപ് ഇന്ത്യയിലെ നാഷണൽ ചാമ്പ്യൻഷിപ്പിൽ സ്വർണം കരസ്ഥമാക്കി, തുടർന്ന് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ജോയൽ, പിന്നീട് ഓസ്‌ട്രേലിയയിൽ കുടിയേറിയപ്പോളും തന്റെ പരിശീലനം തുടർന്നു.

New Update
photos(21)

ഗോൾഡ് കോസ്റ്റ്: ഓസ്‌ട്രേലിയ ആതിഥ്യം വഹിക്കുന്ന “ഓവർ ദി ടോപ് 2” അന്താരാഷ്ട്ര പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കുന്നത് ഗോൾഡ് കോസ്റ്റിൽ താമസിക്കുന്ന മലയാളി ജോയൽ.

Advertisment

മുൻപ് ഇന്ത്യയിലെ നാഷണൽ ചാമ്പ്യൻഷിപ്പിൽ സ്വർണം കരസ്ഥമാക്കി, തുടർന്ന് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ജോയൽ, പിന്നീട് ഓസ്‌ട്രേലിയയിൽ കുടിയേറിയപ്പോളും തന്റെ പരിശീലനം തുടർന്നു.

ഓസ്‌ട്രേലിയയിൽ നടന്ന സ്റ്റേറ്റ്, നാഷണൽ ചാമ്പ്യൻഷിപ്പുകളിൽ മികച്ച റാങ്കുകൾ നേടി, അന്താരാഷ്ട്ര വേദിയിൽ മത്സരിക്കാൻ അവസരം പിടിച്ചു.

ഒക്ടോബർ 19-ന് ഗോൾഡ് കോസ്റ്റ് സ്റ്റാർ കസിനോയിലാണ് ഈ മത്സരങ്ങൾ അരങ്ങേറുക. എറണാകുളം ജില്ലയിലെ കാലടി ജോയലിന്റെ സ്വദേശം. മാതാപിതാക്കൾ: മരോട്ടിക്കുടി ജോർജ്, രശ്മി ജോർജ്.

Advertisment