10 കിലോ സ്വർണ്ണം മോഷ്ടിച്ചു; മലയാളി യുവാവിന് 14 ലക്ഷം ദിർഹം പിഴയും തടവും; മലയാളികൾ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരെയും പുറത്താക്കി ജ്വല്ലറി ഉടമ

കോട്ടയം സ്വദേശികളായ അജ്മൽ കബീർ, മുഹമ്മദ് അജാസ് എന്നിവരാണ് കേസിലെ പ്രതികൾ. അജ്മൽ കബീർ നിലവിൽ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ്.

New Update
dubai police

ദുബായ്: ദുബായിലെ റിച്ച് ഗോൾഡ് ജ്വല്ലറിയിൽനിന്ന് 10 കിലോയിലധികം സ്വർണം തട്ടിയെടുത്ത കേസിൽ മലയാളികളായ ജീവനക്കാർക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി.

Advertisment

പ്രതികൾക്ക് ഒരുവർഷം തടവും 14 ലക്ഷം ദിർഹം പിഴയും അടക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു.

കോട്ടയം സ്വദേശികളായ അജ്മൽ കബീർ, മുഹമ്മദ് അജാസ് എന്നിവരാണ് കേസിലെ പ്രതികൾ. അജ്മൽ കബീർ നിലവിൽ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ്. 

മറ്റൊരു പ്രതിയായ മുഹമ്മദ് അജാസിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.


2022-2023 കാലയളവിൽ ഇരു പ്രതികളും ചേർന്ന് ജ്വല്ലറിയിൽ മോഷണം നടത്തിയതെന്നാണ് വിവരം.

ഈ സമയത്ത് ഷോപ്പിന്റെ മാനേജർ ആയി ജോലി ചെയ്തു വരിക ആയിരുന്നു മുഹമ്മദ് അജാസ്.

മുഹമ്മദ് കബീർ ജ്വല്ലറിയിലെ സൂപ്പർ വൈസർ കം സെയിൽസ്മാനായി പ്രവർത്തിച്ചിരുന്ന ആളായിരുന്നു. ഇരുവരും ചേർന്ന് കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

ദുബായിൽ പ്രവർത്തിക്കുന്ന മറ്റൊരു ജ്വല്ലറിയിൽ നിന്ന് അഹമ്മദ് കബീർ വിവാഹ ആവശ്യത്തിനാണെന്ന് പറഞ്ഞ് 120 ഗ്രാം സ്വർണം വാങ്ങിയിരുന്നു. എന്നാൽ കൃത്യ സമയത്ത് ഇത് തിരിച്ചു കിട്ടാത്തതിനെത്തുടർന്ന് ജ്വല്ലറി അധികൃതർ ഇരുവരെയും അന്വേഷിച്ചു റിച്ച് ഗോൾഡ് ജ്വല്ലറിയിലെത്തി.

ജീവനക്കാർ സ്വർണ്ണം വാങ്ങിയ കാര്യം ഉടമയോട് പറയുകയും ചെയ്തു. ഇതിൽ സംശയം തോന്നിയ റിച്ച് ഗോൾഡ് ഉടമ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് സ്വർണ്ണത്തിൽ വലിയ കുറവ് കണ്ടെത്തിയത്. ഇതോടെ ഉടമ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

ഈ സമയത്ത് പ്രതികളിൽ ഒരാളായ അഹമ്മദ് കബീർ വിവാഹത്തിന് കേരളത്തിൽ എത്തിയിരുന്നു. പ്രതിയെ തന്ത്രപൂർവ്വം ദുബായിൽ എത്തിച്ച ശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുക ആയിരുന്നു.

എന്നാൽ പ്രധാന പ്രതിയായ മുഹമ്മദ് അജാസിനെ പിടികൂടാൻ പൊലീസിന് ആയിട്ടില്ല. ഇയാൾ ഇന്ത്യയിലേക്ക് രക്ഷപെട്ടു എന്നാണ് വിവരം. 

ഇന്റർപോളിന്റെ സഹായത്തോടെ പ്രതിയെ പിടികൂടാൻ നീക്കം ആരംഭിച്ചിട്ടുണ്ട്.

അതെ സമയം ഷോപ്പിലെ മറ്റ് ജീവനക്കാരെ മുഴുവൻ പേരെയും പിരിച്ചുവിടുകയും സ്ഥാപനത്തിന്റെ പ്രവർത്തനം ഉടമ നിർത്തുകയും ചെയ്തു.

Advertisment