/sathyam/media/media_files/HcyGmp7OuqRRDGMTwEXM.jpeg)
ജിദ്ദ: ബംഗളുരുവിൽ നടക്കുന്ന നാലാമത് ജി-20 ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള മന്ത്രാലയ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ സൗദിയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ഇന്നൊവേഷൻ, ബഹിരാകാശ സംവിധാനം എന്നിവയെ പ്രതിനിധീകരിക്കുന്ന പ്രതിനിധി സംഘത്തെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി എൻജി. അബ്ദുല്ല അൽസവാഹ ആണ് നയിക്കുന്നത്.
സംഘത്തിന്റെ ഇന്ത്യാ സന്ദർശന വേളയിൽ നിരവധി രാജ്യങ്ങളുടെ ഔദ്യോഗിക സംഘങ്ങളുമായും അവിടങ്ങളിലെ നിരവധി സ്വകാര്യ മേഖലാ കമ്പനികളുമായും കൂടിക്കാഴ്ചകൾ സൗദി സംഘം കൂടിക്കാഴ്ചകൾ നടത്തും. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ പരിപോഷിപ്പിക്കുന്നതിനും രാജ്യത്തെ നവീകരണ പ്രക്രിയ ഉത്തേജിപ്പിച്ച് പങ്കാളിത്തം വിപുലീകരിക്കുകയും സഹകരണം വർദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരിക്കും വിദേശ സംഘങ്ങളുമായുള്ള കൂടിക്കാഴ്ചയും ചർച്ചയും. ഡിജിറ്റൽ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ സജീവ പങ്കാളിയായിക്കൊണ്ടും അതുമായി ബന്ധപ്പെട്ട നിരവധി സംരംഭങ്ങൾക്ക് നേതൃത്വം നൽകിയും സൗദി അറേബ്യ ഇന്ന് ജി-20 യിലെ കർമനിരതയായ അംഗമാണ് ഇന്ന് സൗദി അറേബ്യ.
ഇന്ത്യയുടെ അദ്ധ്യക്ഷതയിലുള ഈ വർഷത്തെ ജി-20 യുടെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ മൂന്ന് കാര്യങ്ങൾക്കാണ് മുൻഗണന. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ പൊതു അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലെ സുരക്ഷ, നൈപുണ്യ വികസനം എന്നിവയാണ് മൂന്ന് മുൻഗണനകൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us