Advertisment

ഗൾഫ് മലയാളി ഫെഡറേഷൻ്റെ മക്ക കമ്മിറ്റി 2023 - 24 നേതൃത്വം രൂപീകൃതമായി

New Update
8

മക്ക: ഗൾഫ് മലയാളി ഫെഡറേഷൻ്റെ മക്ക കമ്മറ്റി രൂപീകരിച്ചു.പുണ്യ നഗരമായ മക്കയിൽ കഴിഞ്ഞ വർഷങ്ങളായി ഗൾഫ് മലയാളി ഫെഡറേഷൻ്റെപ്രവർത്തനം സജീവമായിരുന്നു എങ്കിലും ഈ വർഷം മുതൽ വളരെ വിപുലമായ കമ്മറ്റിയക്ക് രൂപം നൽകുക ആയിരുന്നു.

Advertisment

ജീവകാരുണ്യ മേഖലയിലും ഹജ്ജ്സേവന പ്രവർത്തനങ്ങളും, പ്രവാസികൾക്ക് ആവശ്യമായ നിയമ സഹായങ്ങൾ ചെയ്യുന്നതിനും മുന്നിൽ നിന്നും പ്രവർത്തിക്കുന്ന സഘടനയായി മക്ക മലയാളി സമൂഹത്തിൻ്റെ മുന്നിൽ ഉണ്ടാകും ഗൾഫ് മലയാളി ഫെഡറേഷൻ എന്ന് ഗ്ലോബൽ ചെയർമാൻ റാഫി പങ്ങോട് അറിയിച്ചു.

കൂടാതെ 2023/24 വർഷത്തെ ഭാരവാഹികളെ ചെയർമാൻ പ്രഖ്യാപിക്കുകയും ചെയ്തു. മുഹമ്മദ് ഷാ പോരോഴി പ്രസിഡൻ്റ് ആയും അൻവർ ഇടപ്പള്ളി ജനറൽ സെക്രട്ടറി ആയും ബഷീർ മാന്യപുരം ജീവകാരുണ്യ കൺവീനർ ആയും അബ്ദുൽ സലാം അടിവാട് ട്രഷറർ, വൈസ് പ്രസിഡൻ്റ് ആയി അബ്ദുൽ കരീം വരാന്തപള്ളി,ജോയിൻ സെക്രട്ടറി ആയി റിയാസ് വർക്കല,മീഡിയ കൺവീനർ ആയി അനസ് തേവലക്കര എന്നിവരെയും പ്രഖ്യാപിച്ചു.

കൂടാതെ ജസ്സീന അൻവർ, നഹാസ് കൊല്ലം,ശിഹാബ് കടയ്ക്കൽ,നിസ റിയാസ്,സൈഫ് പള്ളിമുക്ക്,മുജീബ്, ഷിബിലി വയനാട്,ബഷീർ കൊടുവള്ളി എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയും തെരെഞ്ഞെടുത്തു.

Advertisment