/sathyam/media/media_files/G1hTWAbz6MdKgXqMCpJd.jpeg)
ജിദ്ദ: രാജ്യത്തെ ഫിലിം ഇൻഡസ്ട്രി നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിന് പുത്തൻ സംരംഭത്തിന് സൗദി അറേബ്യ തുടക്കമിടുന്നു. സിനിമാ നിർമാണത്തിലെ നൂതനമായ പ്രാഥമിക സാങ്കേതിക ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുക്കാനും സാങ്കേതിക നവീകരണത്തെ കലാപരമായ സർഗ്ഗാത്മകതയുമായി സംയോജിപ്പിക്കാനും ഉദ്വേഷിച്ചു കൊണ്ടുള്ളതാണ് സൗദി ഫിലിം അതോറിറ്റിയുടെ ഈ പുതിയ കാൽവെയ്പ്പ്. "ഫിലിം വ്യവസായത്തിലെ നവീകരണം" എന്ന ബാനറിൽ ഒരു "ഫിലിംത്തോൺ" സംഘടിപ്പിക്കാനാണ് അതോറിറ്റി ഉദ്യേശിക്കുന്നത്.
താല്പര്യമുളളവർക്കു https://filmathonsa.com എന്ന ലിങ്കിലൂടെ പങ്കെടുക്കാം. ചലച്ചിത്ര രംഗത്തെ സംരംഭകർ, ചലച്ചിത്ര നിർമ്മാണ രംഗത്ത് ജോലി ചെയ്യുന്നവർ, സാങ്കേതിക രംഗത്ത് താൽപ്പര്യമുള്ളവർ, സാങ്കേതിക വിഭാഗങ്ങളിലെ ബിരുദധാരികൾ, എ ഐ സ്റ്റാർട്ടപ്പുകൾ എന്നിവരെ പരിപാടിയിലേയ്ക്ക് സംഘാടകർ സ്വാഗതം ചെയ്തു.
ആദ്യ പരിപാടി രണ്ടു ഭാഗങ്ങളായി ഒക്ടോബർ ഒന്ന് മുതൽ മൂന്ന് വരെ അരങ്ങേറും. ആദ്യത്തെ ഭാഗം ഫിലിം നിർമാണം പ്രവർത്തനക്ഷമമാക്കാൻ നൂതനമായ ഡിജിറ്റൽ സൊല്യൂഷനുകൾ വികസിപ്പിക്കുന്നതിനാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി ത്രീഡി ഡിജിറ്റൽ ചിത്രീകരണ ലൊക്കേഷനുകൾ മെറ്റാവേഴ്സിൽ ഒരുക്കുന്നതിനാണ് രണ്ടാമത്തെ ഭാഗം.
സൗദിയിൽ ഇത്തരമൊന്ന് ഇതാദ്യമാണെന്ന് ഫിലിം അതോറിറ്റി മേധാവി എഞ്ചി. അബ്ദുല്ലാഹ് ആലുഇയാഫ് പറഞ്ഞു. ഫിലിം ഇന്ഡസ്ട്രിയലിലെ വെല്ലുവിളികൾ നേരിടുന്നതിന് പ്രാഥമിക സാങ്കേതിക ഉൽപ്പന്നങ്ങൽ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഊർജിത പരിശീലന പരിപാടിയാണ് ഫിലിംത്തോൻ. ഈ രംഗത്തെ വിദഗ്ധരുടെ പ്രാപ്തിയും മികവും മെച്ചപ്പെടുത്താനും ഇവൻ്റ്റ് ഉപകരിക്കും. രാജ്യാന്തര തലത്തിലുള്ള ഏറ്റവും മികച്ച പരിശീലനമായിരിക്കും പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുക.
സൗദിയിലെ ചലച്ചിത്ര വ്യവസായത്തിന്റെ അഭിവൃദ്ധിയ്ക്ക് വഴിയൊരുക്കുക, ഈ രംഗത്ത് നൂതന സാങ്കേതിക വിദ്യയും അതിന്റെ വികസനവും ഉത്തേജിപ്പിക്കുക, സാങ്കേതികവും സർഗ്ഗാത്മകവുമായ കഴിവുകൾ മെച്ചപ്പെടുത്തുക, ഇക്കാര്യങ്ങളിൽ തദ്ദേശീയവും രാജ്യാന്തര തലത്തിലുള്ളതുമായ പ്രതിഭകളെ ഉപയോഗപെടുത്തുക, ചലച്ചിത്രമേഖലയിൽ ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ സിനിമാ രംഗം ഒരു വൻ ഹിറ്റ് ആക്കിയെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സൗദി ഫിലിം അതോറിറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us