/sathyam/media/media_files/cVA7Yp1sJS1QDvY8rOHS.jpeg)
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്), മാക്കാംകുന്നിലുള്ള മാർ ഗ്രീഗോറിയോസ് ശാന്തി സദനത്തിൽ വെച്ച് പത്തനംതിട്ട യൂണിറ്റ് കുടുംബ സംഗമവും മാർ ഗ്രീഗോറിയോസ് ശാന്തി സദനം അന്തേവാസികൾക്കുള്ള സഹായ വിതരണവും സംഘടിപ്പിച്ചു. പത്തനംതിട്ട യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കിർ ഹുസൈൻ കുടുംബ സംഗമവും ശാന്തി സദനം അന്തേവാസികൾക്കുള്ള സഹായ വിതരണവും ഉദ്‌ഘാടനം ചെയ്തു. പത്തനംതിട്ട പി ജെ എസ് പ്രസിഡന്റ് ജോസഫ് വർഗീസ് അധ്യക്ഷത വഹിച്ചു.
മറ്റുള്ള സംഘടനകളിൽ നിന്നും വേറിട്ടുള്ള പി ജെ എസ്സിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചെടുത്തിട്ടുണ്ടെന്നും അത് നാട്ടുകാർ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നും മുനിസിപ്പൽ ചെയർമാൻ പറഞ്ഞു. പി ജെ എസ് പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് ഷുഹൈബ് സുലൈമാൻ സംഘടനയുടെ ഉപഹാരവും സുവനീർ പ്രസിഡന്റ് ജോസഫ് വർഗീസും മുനിസിപ്പൽ ചെയർമാന് സമ്മാനിച്ചു. വെരി റെവ. ബെർസ് കീപ്പ റമ്പാൻ, പത്തനംതിട്ട മുനിസിപ്പൽ കൗൺസിലർമാരായ കെ ആർ. അജിത് കുമാർ, മേഴ്‌സി വർഗീസ്, ആബൽ മാത്യു, പിജെസ് പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് ഷുഹൈബ് സുലൈമാൻ എന്നിവർ സംസാരിച്ചു.
/sathyam/media/media_files/9NU3BdbDdNRUxe9MXa7v.jpeg)
പരിപാടിയിൽ വെച്ച് പത്തനംതിട്ട യൂണിറ്റിന്റ്റെ പുതിയ ഭാരവാഹികൾ ചുമതല ഏൽക്കുകയും ചെയ്തു. ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി സെറിബ്രൽ പൾസി ബാധിച്ച ഒരു കുട്ടിക്ക് നിത്യ ചിലവിനുള്ള സഹായ ധനവും കൈമാറുകയുണ്ടായി. അന്തേവാസികൾക്കു ആവശ്യമായ ഭക്ഷണ സാമഗ്രഹികളും, വസ്ത്രങ്ങളും വിതരണം ചെയ്യുകയും, പങ്കെടുത്ത എല്ലാവരും അന്തേവാസികളോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു.
പി ജെ എസ് അഭ്യുദയകാംഷിയും സ്വസ്തിക് കൺസ്ട്രക്ഷൻ ഉടമയുമായ പ്രൈം ഗിരീഷും പരിപാടികളിൽ പങ്കെടുത്തു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോയവരും, അംഗങ്ങളുടെ കുടുംബാംഗങ്ങളും ചടങ്ങുകളിൽ പങ്കെടുത്തു.
യൂണിറ്റ് സെക്രട്ടറി പ്രണവം ഉണ്ണികൃഷ്ണൻ സ്വാഗതവും യൂണിറ്റ് ട്രെഷറർ ശശി നായർ നന്ദിയും പറഞ്ഞു. യൂണിറ്റ് വൈസ് പ്രസിഡന്റ് സുധിൻ, ജോയിന്റ് സെക്രട്ടറി സാബുമോൻ, പിജെസ്സ് എക്സിക്യൂട്ടീവ് അംഗങ്ങളായ മനോജ് മാത്യു, ആനിൽ കുമാർ പത്തനംതിട്ട, സന്തോഷ് കെ. ജോൺ, സന്തോഷ് പൊടിയൻ, വനിതാ വിഭാഗം ജോയിന്റ് കൺവീനർ സൗമ്യ അനൂപ്, രാജു ടി കെ എബി വർഗീസ്, രാജേഷ് അലക്സാണ്ടർ തുടങ്ങിയവർ ചടങ്ങുകൾ നിയന്ത്രിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us