/sathyam/media/media_files/VeTx0NeeopqHj5syhE4f.jpeg)
ജിദ്ദ: കഴിഞ്ഞ ദിവസം നാട്ടിൽ വെച്ച് മരണപ്പെട്ട പാറമ്മൽ അമ്പാടി മുഹമ്മദലി (50) യുടെ വേർപാടിൽ പ്രവാസി ലോകത്ത് അനുശോചനം. കെ എം സി സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും സൗദി നാഷനൽ കമ്മിറ്റി സെക്രട്ടിയേറ്റ് അംഗവുമായ ലത്തീഫ് മുസ്ലിയാരങ്ങാടിയുടെ ഏക സഹോദരനാണ് അന്തരിച്ച മുഹമ്മദലി.
കൊണ്ടോട്ടി നെടിയിരുപ്പ് മുസ്ലിയാരങ്ങാടി പരേതരായ പാറമ്മൽ അമ്പാടി മമ്മദിശ - ചാലിൽ കദിയുമ്മ ദമ്പതികളുടെ മകനാണ് മുഹമ്മദലി. ഭാര്യ സലീന കണ്ണനാരി. മക്കൾ: ഹുസ്ന മോൾ, ഹാദി മുഹമ്മദ്, മരുമകൻ: മോങ്ങം സ്വദേശി പരുത്തിനിക്കാടൻ മുഹമ്മദാജി മകൻ നജ്മുദ്ധീൻ (ജിദ്ദ). ഫാത്തിമ സുഹ്റ, ഹഫ്സത്ത് എന്നിവർ സഹോദരിമാരാണ്.
പരേതന്റെ വിയോഗത്തിൽ സൗദിയിലെങ്ങുമുള്ള കെ എം സി സി പ്രവർത്തകരും കമ്മിറ്റികളും അനുശോചനങ്ങളും പ്രാർത്ഥനകളും നേർന്നു. സ്ട്രോക്ക് സംഭവിച്ചതിനെ തുടർന്ന് മാസങ്ങളായി ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us