/sathyam/media/media_files/EPx7Wxxxkai3dZMnYMjR.jpeg)
ഐ വൈ സി സി നേതൃത്വത്തിൽ നടത്തിയ സല്യൂട്ട് സച്ചിൻ സീസൺ 6 ക്രിക്കറ്റ് ടൂർണമെന്റിൽ അവഞ്ചേഴ്സ് ഇലവൻ ജേതാക്കൾ ആയി. ടൈഫോൺ സി സി ക്‌ളബിനെ പരാജയപ്പെടുത്തിആണ് അവഞ്ചേഴ്സ് ജേതാക്കൾ ആയത്. ടൂര്ണമെറ്റിൻറെ താരമായും മികച്ച ബാറ്റസ്മാനായും ടൈഫൂൺ സി സി യുടെ നസീം മൊയ്‌ദീൻ ,മികച്ച ബൗളർ ആയി ടൈഫൂൺ സി സി യുടെ ടോണി , ഫൈനലിന്റെ താരമായി അവഞ്ചേഴ്‌സ് ഇലവെന്റെ ഷാഹിദ് എന്നിവരെ തിരഞ്ഞെടുത്തു .
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ടെണ്ടുൽക്കറോടുള്ള ആദരവ് നൽകാൻ ആണ് ഐ വൈ സി സി സല്യൂട്ട് സച്ചിൻ ക്രിക്കറ്റ് ടൂർണമെന്റുകൾ നടത്തി വരുന്നത്.
ബുസ്സൈതീൻ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് സാമൂഹിക പ്രവർത്തകൻ നജീബ് കടലായി ഉദ്ഘാടനം ചെയ്തു. ടൂർണമെന്റിൽ മാൻ ഓഫ് ദ സീരീസ്, മികച്ച ബാറ്റ്സ്മാൻ ട്രോഫികൾ ടൈഫുൺ സി സി യുടെ നസീം മൊയ്തീൻ അർഹനായി. അവഞ്ചേഴ്സിലെ ഷാഹിദ് മാൻ ഓഫ് ദ മാച്ച് ട്രോഫി നേടി,ടൈഫൂൻ സിസി യിലെ ടോണി രാജ് മികച്ച ബൗളർക്കുള്ള ട്രോഫി നേടി.
സമ്മാന ദാന ചടങ്ങ് ഐ വൈ സി സി പ്രസിഡന്റ് ഫാസിൽ വട്ടോളി ഉദ്‌ഘാടനം ചെയ്തു, ആക്റ്റിംഗ് സെക്രട്ടറി ഷിബിൻ തോമസ് സ്വാഗതം ആശംസിച്ചു. ട്രഷറർ നിതീഷ് ചന്ദ്രൻ, അനസ് റഹിം എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
വിജയികൾക്കുള്ള ട്രോഫിയും കാശ് അവാർഡും ഫാസിൽ വട്ടോളി, ഷിബിൻ തോമസ്, നിതീഷ് ചന്ദ്രൻ, അനസ് റഹിം എന്നിവർ, സാദത്ത് കരിപ്പാക്കുളം എന്നിവർ വിതരണം ചെയ്തു. ടൂർണ്മെന്റിന് നിതീഷ് ചന്ദ്രൻ, സാദത്ത് കരിപ്പാക്കുളം,രഞ്ജിത് പി എം, ഷഫീക് സൈനുദ്ദീൻ,നസീം മൊയ്‌ദീൻ എന്നിവർ നേതൃത്വം നൽകി.
കോർ കമ്മറ്റി ഭാരവാഹികൾ ആയ വിൻസു കൂത്തപ്പള്ളി, ഹരി ഭാസ്കരൻ, ബ്ലസൻ മാത്യു,റിനോ സ്കറിയ എന്നിവർ പങ്കെടുത്തു.