/sathyam/media/media_files/ox3O62zNbLT6Tc8N24zU.jpg)
ദോഹ: സ്വദേശികളായ തൊഴിലാളികളുടെ പങ്കാളിത്തം ഗണ്യമായി വർധിപ്പിക്കാനായി ഖത്തറിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട നിയമത്തിന് അംഗീകാരം നൽകി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു ആറുമാസത്തിന് ശേഷം നിയമം പ്രബല്യത്തിൽ വരും.
സ്വകാര്യ മേഖലയിലെ സ്‌ഥാപനങ്ങളിലും കമ്പനികളിലും സ്വദേശികളായ തൊഴിലാളികളുടെ സേവനം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതുവഴി പുതിയ തൊഴിൽ അവസരങ്ങൾ തുറക്കാനും അതുവഴി സ്വദേശികളുടെ മാനവവിഭവശേഷി സ്വകാര്യ മേഖലയിൽ കൂടുതൽ പ്രയോജനപ്പെടുത്താനുമാണ് നിയമം ലക്ഷ്യംവെക്കുന്നത്.
പുതിയ നിയമത്തിന് കീഴിൽ രാജ്യത്തെ വിവിധ സ്‌ഥാപനങ്ങൾ ഉൾപ്പെടുമെന്ന് തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്‌തമാക്കുന്നു. വാണിജ്യ രജിസ്‌ട്രേഷനിലുള്ള വ്യക്‌തികളുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനങ്ങൾ, രാജ്യത്ത് പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനങ്ങൾ, സർക്കാരും സ്വകാര്യ സ്‌ഥാപനങ്ങളും ചേർന്ന് നടത്തുന്ന സ്‌ഥാപനങ്ങൾ, സ്വകാര്യ ഉടമസ്‌ഥതയിലുള്ള കമ്പനികൾ, ലാഭേച്ഛ ലക്ഷ്യംവെക്കാതെ പ്രവർത്തിക്കുന്ന ചാരിറ്റി സ്‌ഥാപനങ്ങൾ, കായിക സ്‌ഥാപനങ്ങൾ, അസോസിയേഷനുകൾ തുടങ്ങിയവ പുതിയ നിയമത്തിന്റെ പരിധിയിൽ വരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us