/sathyam/media/media_files/kWoOeb9QEjkbWsgO5NdG.jpg)
അബുദാബി: അബുദാബി സാംസ്‌കാരിക വേദി ഇന്ത്യൻ റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സൈന്യത്തിൽ സേവനം അനുഷ്ടിച്ച യു.എ.ഇ യിൽ ജോലി ചെയ്യുന്ന മുൻകാല ഇന്ത്യൻ സൈനികരെ ആദരിക്കുന്നു. ഇന്ത്യൻ സൈന്യത്തിൽ തങ്ങളുടെ സേവനം രാജ്യത്തിന് വേണ്ടി സമർപ്പിക്കുകയും ശേഷിച്ച കാലം പ്രവാസ ജീവിതം നയിക്കുകയും ചെയ്യുന്ന മുപ്പതു മുൻകാല സൈനികരെ ജനുവരി 28 നു ഞായർ ആഴ്ച ഉച്ചക്ക് ശേഷം ഒരു മണിക്ക് അബുദാബി മുസാഫായിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിക്കും. ഓരോ വർഷവും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുൻകാല സൈനികർക്കാണ് ആദരവ് നൽകുന്നത്.വിശദമായ സ്ഥലം പിന്നീട് അറിയിക്കുന്നതാണ്.
യു.എ.ഇ യിൽ ജോലി ചെയ്യുന്ന മുൻകാല സൈനികർ അവരുടെ പേര് വിവരം ജനുവരി പതിനഞ്ചിനു മുമ്പായി 055 7059769, 050 9077641 നമ്പറിലോ samskarikhavedhi@gmail.com എന്ന ഇ മെയിലിലോ നല്കണമെന്ന് സംഘാടകർ അറിയിക്കുന്നു.
സ്വന്തം യുവത്വം ജന്മനാടിന്റെ സുരക്ഷക്കായി സമർപ്പിച്ച ധീര ജവാൻമാർ ആദരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവിശ്യമാണ്. അബുദാബിയിലെ കലാ സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യമായ അബുദാബി സാംസ്‌കാരിക വേദി,കഴിഞ്ഞ എട്ടു വർഷമായി യു എ ഇ യിൽ ജോലി ചെയ്യുന്ന മുൻകാല ഇന്ത്യൻ സൈനികരെ ആദരിച്ചു കൊണ്ട് മറ്റു സംഘടനകൾക്ക് മാതൃകയാവുകയാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us