/sathyam/media/media_files/HJXOwKDu24ngkCCz2ksV.jpeg)
ജിദ്ദ: തീര്ഥാടകർക്കുള്ള സേവന നിലവാരം ഉയർത്താനും വിശിഷ്ടവും സർഗ്ഗാത്മകവും നൂതനവുമായ നടപടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഹജ്ജ് സേവനത്തിൽ രണ്ട് അവാർഡുകൾ ഏർപ്പെടുത്താൻ സൗദി ഹജ്ജ് - ഉംറ മന്ത്രാലയം തീരുമാനിച്ചു. "ലബ്ബൈത്തും" (നിങ്ങൾ ഉത്തരം നൽകി), "ഇന്നവേറ്റേഴ്സ്" എന്നീ പേരുകളിലാണ് പുരസ്കാരങ്ങൾ.
അല്ലാഹുവിന്റെ അതിഥികളായി മക്കയിലും മദീനയിലും എത്തുന്ന തീർത്ഥാടകർക്ക് കുറ്റമറ്റ നിലയിൽ സേവനങ്ങൾ നൽകുന്നവരെ ആദരിക്കുകയും തീർത്ഥാടന സംഘടനത്തിലും സേവനങ്ങളിലും പുതിയ ആശയങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയും ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ ആതിഥേയ രാജയമായ സൗദി അറേബ്യ ലക്ഷ്യമിടുന്നതെന്ന് ഇത് സംബന്ധിച്ച സൗദി ഹജ്ജ് - ഉംറ മന്ത്രാലയം പ്രസ്താവന വിശദീകരിച്ചു.
ഹജ്ജ്, ഉംറ രംഗത്തെ സ്ഥാപനങ്ങൾ, തീർത്ഥാടക സേവന ദാതാക്കളായ വളർന്നുവരുന്നതും നിലവിലുള്ളതുമായ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ എന്നിവരാണ് അവാര്ഡിന് അപേക്ഷിക്കാൻ അർഹർ. മികച്ച രീതിയിൽ അല്ലാഹുവിന്റെ അതിഥികളെ തീർത്ഥാടനത്തിനെത്തിക്കുന്ന രാജ്യങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഈ അവാർഡുകൾ. അതാത് രാജ്യങ്ങൾ തീർത്ഥാടകർക്ക് വേണ്ടി ചെയ്യുന്ന നിയമ - രേഖാ പരമായ കാര്യങ്ങൾ, പാർപ്പിടം, ഭക്ഷണം എന്നിവ സജ്ജീകരിക്കൽ, സൗദിയ്ക് അകത്തും വിദേശത്തും ഏർപ്പെടുത്തുന്ന ഗതാഗത സൗകര്യങ്ങൾ തുടങ്ങി വിവിധ വശങ്ങളിലൂടെയുള്ള വിലയിരുത്തലുകളാണ് അവാർഡിന് അവലംബമാക്കുക.
2024-ലെ ഉംറ നടപടിയിൽ “ഇന്നവേറ്റേഴ്സ്” അവാർഡിന്റെ നിരീക്ഷണം ആരംഭിച്ചതായി മന്ത്രാലയം വെളിപ്പെടുത്തി, ഇത് നൂതനവും ക്രിയാത്മകവുമായ സേവനങ്ങളും തീർത്ഥാടക സേവനത്തിലെ സർഗാത്മക വഴികളും വെട്ടിത്തെളിക്കുന്നതിൽ സ്ഥാപനങ്ങളുടെ ശ്രമങ്ങളെ അംഗീകരിക്കാനാണ് ഇത്.
"ലബ്ബൈത്തും" അവാർഡിന് പരിഗണിക്കാനുള്ള അപേക്ഷകൾ ഡിസംബർ അഞ്ച് ചൊവാഴ്ച്ച തീരുമെന്നും ""ഇന്നവേറ്റേഴ്സ്" അവാർഡിന് പരിഗണിക്കാനുള്ള അപേക്ഷകൾ ശഅബാൻ മാസം പതിനാറ് വരെ സമർപ്പിക്കാം. അപേക്ഷകൾ ഓൺലൈൻ ആയിസമർപ്പിക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us