സൗദി നാഷണൽ ഹോസ്പിറ്റൽ  സ്തനാർബുദ ബോധവത്കരണ കാമ്പയിൻ നടത്തി

New Update
555

മക്ക:   അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ കീഴിലുള്ള സൗദി നാഷണൽ ഹോസ്പിറ്റൽ  സ്തനാർബുദ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു,   ഒക്‌ടോബർ 14, 15 തീയതികളിൽ മക്കയിലെ മില്ലേനിയം ഹോട്ടലിലും ഷാസ ഹോട്ടലിലുമായി   രണ്ടു പരിപാടികളിലും നിരവധി പേര് സംബന്ധിച്ചു.

Advertisment

സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഫാത്തിമ ഫാദൽ, കൺസൾട്ടന്റ് റേഡിയോളജിസ്റ്റ് ഡോ. മനാർ അവാദ് ,  കൺസൾട്ടന്റ് പൾമണോളജിസ്റ്റ് ഡോ. സാമ ലൊത്ഫി എന്നിവർ ഈ വിഷയത്തിൽ  പ്രഭാഷണങ്ങൾ നടത്തി.

22

ഷാസ ഹോട്ടൽ ജനറൽ മാനേജർ അംജദ് ഇർഷാദത്ത്, മില്ലേനിയം ഹോട്ടൽ ജനറൽ മാനേജർ ഡാനി, അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് കോർഡിനേറ്റർ സീതി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഒക്ടോബറിലുടനീളം ബോധവൽക്കരണ കാമ്പെയ്‌നുകൾ നടത്താനുള്ള അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമാണ് ഈ പരിപാടികൾ.

സ്തനാർബുദത്തിനെതിരെ ബോധവൽക്കരണത്തിന്റെയും, പ്രതിരോധശേഷി വളർത്തിയെടുക്കുന്നതിനും,  രോഗം നേരത്തെ കണ്ടത്തുക,  ആരോഗ്യകരമായ ജീവിത രീതി  പ്രോത്സാഹിപ്പിക്കുകയെന്നതുമാണ് ഈ പരിപാടികളുടെ ലക്ഷ്യം.

Advertisment