തമിഴ്നാട്ടുകാരനായ ഡ്രൈവർ ജുബൈലിൽ നെഞ്ചുവേദനയെ തുടർന്ന് മരണപ്പെട്ടു

New Update
885

ജുബൈൽ (സൗദി അറേബ്യ):    ഇന്ത്യൻ പ്രവാസി  കിഴക്കൻ സൗദി നഗരമായ ജുബൈലിൽ നെഞ്ചുവേദയനെ തുടർന്ന് മരണപ്പെട്ടു.     തമിഴ്‌നാട്  അമ്മാപേട്ടൈ സ്വദേശി വെങ്കടേഷ് രാമദോസ് (35) ആണ് മരിച്ചത്.  

Advertisment

പിതാവ്: രാമദോസ്, മാതാവ്: ചിന്താമണി.

ശക്തമായ  നെഞ്ചുവേദന ഉണ്ടായതിനെ  തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയിൽ വെച്ചായിരുന്നു അന്ത്യം.    ജുബൈലിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള  നടപടികൾ  പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Advertisment