/sathyam/media/media_files/VVMsX2XYSh7X3efW2jm0.jpeg)
പൊന്നാനി: വിശുദ്ധ ഖുർആൻ മനുഷ്യ സമൂഹത്തെ നന്മയിലേക്ക് വഴി കാണിച്ചു തരാൻ വേണ്ടി അവതീർണമായ ഗ്രന്ഥാമാണെന്നും അതിന്റെ വഴിയിലൂടെ പോയാൽ ജീവിത സമാധാനവും ലോകശാന്തിയും കൈവരിക്കാനാകുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും സുന്നീ നേതാവുമായ ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ പറഞ്ഞു. "നിശ്ചയമായും ഈ ഗ്രൻഥം ഏറ്റവും മികച്ചതിലൂടെ വഴി നടത്തും" എന്നാണ് ഖുർആൻ സ്വയം പരിചയപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മസ്ജിദുൽ മുസ്സമിൽ ഹിജാബയിൽ നടത്തിക്കൊണ്ടിരിക്കുന്ന ഹിഫ്ളുൽ ഖുർആൻ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "വിശുദ്ധ ഖുർആൻ മനസ്സിരുത്തി പഠിച്ചാൽ തെറ്റുകളിലേക്കും പിഴച്ച ജീവിത രീതിയിലും എത്തിപ്പെടില്ല. അത് മനസ്സിലാക്കാത്തവരാണ് ഖുർആൻ കാണിക്കുന്ന വഴിയേ കുറ്റം പറയുന്നത്."
യാസിർ സഖാഫി ഇർഫാനി, സ്വാലിഹ് അഹ്സനി, ഇസ്മായിൽ അൻവരി, റഫീഖ് സഅദി, ഹഫ്ള് ഹനസ് അദനി . കെഎം ഇബ്രാഹിം ഹാജി, ഹാജി കെ എം ഫൈസൽ റഹ്മാൻ മുതലായവരും പരിപാടിയിൽ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us