/sathyam/media/media_files/OsmIpt4PK3OSeu7KuNfC.jpeg)
ദമ്മാം: ഒക്ടോബർ 27 ന് ദമ്മാമിൽ നടക്കുന്ന സൗദി ഈസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ വെബ്സൈറ്റ് ലോഞ്ചിങ് കർമം ലോക കേരള സഭാംഗം ആൽബിൻ ജോസഫ് നിർവഹിച്ചു. address : https://sahityotsav.rscsaudieast.com
വൈവിധ്യം, ആവേശം, ഇനങ്ങളിലും സംഘാടന മികവിലുമുള്ള മാറ്റം എന്നിവ പോലെത്തന്നെ നൂതന സാങ്കേതിക സൗകര്യങ്ങളുടെ പ്രയോഗത്തിലും ശ്രദ്ധവെക്കുന്ന കലാസാംസ്കാരിക ആഘോഷമാണ് സാഹിത്യോത്സവെന്ന് അദ്ദേഹം പറഞ്ഞു. കലാലയം സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങളോരോന്നും അതിന്റെ മെറിറ്റിൽ ഉൾകൊണ്ട ഒരാളാണ് താനെന്നും അവ എനിക്കന്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടു മാസമായി വിവിധ തലങ്ങളിൽ സംഘടിപ്പിച്ചുവരുന്ന സാഹിത്യോത്സവിന്റെ ഗ്രാന്റ് ഫിനാലെയാണ് ദമ്മാമിൽ അരങ്ങേറുന്നത്. നാഷനൽ മൽസരം വരെയുള്ള സാഹിത്യോത്സവ് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളും ചിത്രങ്ങളും സന്ദർശകരിലെത്തിക്കുന്നതോടൊപ്പം സാഹിത്യോൽസവിന്റെ ചരിത്രവും കഴിഞ്ഞകാല ഓർമകളും ദൃശ്യങ്ങളും വെബ്സൈറ്റിൽ ലഭ്യമാകുമെന്ന് സംഘാടകർ പറഞ്ഞു.
ഗ്ലോബൽ തലത്തിൽ കേന്ദ്രീകൃത പോർട്ടൽ മുഖേനയാണ് സാഹിത്യോത്സവിൽ പങ്കാളികളാകുന്നവർക്കുള്ള രജിസ്ട്രേഷൻ സംവിധാനിച്ചിട്ടുള്ളത്. യുവതയുടെ നിർമാണാത്മ പ്രയോഗം എന്ന, ഈ വർഷത്തെ സാഹിത്യോത്സവ് പ്രമേയം അന്വർഥമാക്കും വിധം മാനവവിഭവ ശേഷിയുടെ കൃത്യമായ പ്രയോഗകാലം കൂടിയാണ് സാഹിത്യോത്സവ് സീസൺ എന്നും അവർ പറഞ്ഞു
ഒമ്പത് സോണുകൾ തമ്മിൽ വിവിധ കാറ്റഗറികളിൽ നടക്കുന്ന നൂറിൽ പരം മൽസരങ്ങൾ ചുരുങ്ങിയ സമയത്തിനകം ക്രമബന്ധമായി സംഘടിപ്പിക്കുകയും കൃത്യതയോടെയും പരാതികളില്ലാതെയും വിധിനിർണയവും ഫലപ്രഖ്യാപനവും നടത്തുക ചെയ്യുന്നുത് സംഘടനക്കുള്ളിൽ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ മുഖേനയാണ്.
ഓരോസാഹിത്യോത്സവും മികച്ചതാക്കാൻ സംഘാടകർ തമ്മിൽ നടക്കുന്ന മൽസരം നൂതനചിന്തകളിലും വ്യതിരിക്ത ആശയങ്ങളിലുമാണ് കലാശിക്കുന്നത്. ഏറ്റവും മികച്ച രീതിയിൽ സംവിധാനിക്കുന്ന എൽഇഡി വാളുകൾ, റിസൽട്ട് ആൻഡ് ഇൻഫർമേഷൻ സ്പോട്ട് ഡിസ്പ്ലേ സർക്യൂട്ട് , മൽസരാഥികൾക്കും ആസ്വാദകർക്കും ഫലവും പോയിന്റ് നിലയും സ്വയം പരിശോധിക്കാനും അഭിപ്രായം രേഖപ്പെടുത്താനുമുതകുന്ന സെൽഫ് കിയോസ്ക് തുടങ്ങി സാങ്കാതിക സൗകര്യങ്ങൾ അണിയറയിലും അരങ്ങേറ്റക്കാരിലും കിടയറ്റ മാതൃകകളാണ്.
കലയോടും സാഹിത്യത്തോടും ആഭിമുഖ്യം പുലർത്തുന്നവർ ഒരുമിച്ചുകൂടി പുതുകാലത്തെ ധർമാധിഷ്ഠിത സാംസ്കാരിക പ്രവർത്തനത്തിന്റെ പ്രാധാന്യം ഉദ്ഘോഷിക്കുന്ന ജനകീയ പൊതുപരിപാടികൂടിയാണ് സാഹിത്യോത്സവെന്നും സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ദമ്മാമിൽ സ്വാഗതസംഘം ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർമാൻ അഷ്‌റഫ് പട്ടുവം അധ്യക്ഷത വഹിച്ചു. ബദർ അൽ റബീഅ് മെഡിക്കൽ ഗ്രൂപ്പ് എംഡി അഹ്‌മദ് പുളിക്കൽ, സ്വാഗതസംഘം ജനറൽ സെക്രട്ടറി ഹബീബ് ഏലം കുളം, നാസ് വക്കം, സിറാജ് പുറക്കാട്, ഹമീദ് വടകര, സയ്യിദ് സ്വഫ്‌വാൻ തങ്ങൾ, മുഹമ്മദ് അബ്ദുൽ ബാരി നദ്‌വി, മുനീർ തോട്ടട, അഹ്‌മദ് നിസാമി, സലീം ഓലപ്പീടിക, കെഎംകെ മഴൂർ എന്നിവർ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us