അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ട് യുഎഇ യുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ആർട്ട് കലണ്ടർ പുറത്തിറക്കി

New Update
8
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ട് യുഎഇ യുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ആർട്ട് കലണ്ടർ പുറത്തിറക്കി. ഗ്ലോബൽ ആർട്ട് ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ടുള്ള നൂറ്റി അമ്പതാമത്തെ ആർട്ട് എക്സിബിഷൻ ദുബായ് ഷെയ്ക്ക് സായിദ് റോഡിലെ പി ഓ പി  ഗാലറിയിൽ  വെച്ച് നടന്നു . യുഎഇ യുടെ അൻപത്തിരണ്ടാമത് ദേശീയദിന എക്സിബിഷൻ ' സക്സസ് ദുബായ് ' എന്ന പേരിൽ എമിറാത്തി ആർട്ടിസ്റ്റ് അബ്ദുൽ റൗഫ് അൽ ഖൽഫാന്റെ ചിത്രങ്ങളുടെ പ്രദർശനം  ഷെയ്ഖ് മക്തൂം  ബിൻ ഹാഷിർ അൽ മക്തൂം, പി ഓ പി ഇൻവെസ്റ്റ് ഗ്രൂപ്പ് ചെയർമാൻ അലക്സ് ലീ എന്നിവർ ചേർന്ന്  നിർവഹിച്ചു. 
Advertisment
44
ഹിസ് ഹൈനസ്സ് ഷെയ്ഖ് ഒമർ ബിൻ സായിദ് അൽ നഹ്യാൻ പ്രൈവറ്റ് ഓഫീസ് സിഇഒ അംന അൽ ദാഹിരി ആദ്യ ചിത്രം ഏറ്റുവാങ്ങി . അറബ് ലോകത്തെ ആദ്യത്തെ ഇന്റർനാഷനൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എമിറാത്തി സ്വദേശി സുആദ് അൽ സുവൈദി  മുഖ്യാതിഥി ആയിരുന്നു . പ്രമുഖ ഫാഷൻ ഡിസൈനർ ഹിന്ദ് അൽ ഖൂറി , ഫ്രഞ്ച് കോൺസുൽ പാസ്കൽ റുഫി , ഓസ്ട്രിയൻ കോൺസുൽ ബോബ് മോറിസൺ , ആർട്ട് യുഎഇ യൂത്ത് ഫൗണ്ടർ സായ ഫതൂം , ആർട്ട് യുഎഇ കോ ഫൗണ്ടർ സക്കറിയ മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു . 
3
ക്രിസ്തുമസ്സ് ന്യു ഇയർ ആഘോഷങ്ങളുടെ ഭാഗമായുള്ള എക്സിബിഷൻ ഡിസംബർ പതിനഞ്ചിന് നടത്തപ്പെടുന്നു . പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് ആർട്ടുകളുടെ ലോകത്തിലെ ഏറ്റവും വലിയ ശേഖരത്തിനുടമയായ ജവഹരിയുടെ കളക്ഷനിൽ നിന്നുമുള്ള ലാസ്റ്റ് സപ്പർ തീമിലുള്ള ആർട്ടുകളുടെ പ്രദർശനമാണ് ഷെയ്ഖ് സായിദ് റോഡിലുള്ള ഗാലറിയിൽ നടത്തുന്നത് . ഫ്രഞ്ച് അംബാസിഡർ മുഖ്യാതിഥിയായി എത്തുന്ന എക്സിബിഷൻ ഷെയ്‌ഖ അഫ്ര അൽ മക്തൂം  ഉത്‌ഘാടനം നിർവഹിക്കും .
3
ജനുവരി മാസത്തിൽ ചൈനീസ് ആർട്ടിസ്റ്റ് ജോർഡി യു ഫു വിന്റെ ശില്പ പ്രദർശനം ചൈനീസ് ബിസിനസ്സ് കൗൺസിൽ ചെറിയപെഴ്സൺ  സാങ് ലീ നിർവഹിക്കും . ഫെബ്രുവരിയിൽ ലോക ഹിജാബ് ദിനത്തോടനുബന്ധിച്ച പ്രദർശനം ഷെയ്‌ഖ അൽ മുത്തവ നിർവഹിക്കും .മാർച്ചിൽ റമദാൻ കാലിഗ്രഫി പ്രദർശനത്തിൽ ഒമാനി ആർട്ടിസ്റ്റ് ലൈല അൽ ഷൈബാനിയുടെ അറബ് കാലിഗ്രഫി ചിത്രങ്ങൾ പ്രദർശിപ്പിക്കും . ഏപ്രിലിൽ ദുബായ് ബുർജ് ഖലീഫയിൽ അറബ് ആർട്ട് അവാർഡും , നവംബറിൽ അബുദാബിയിൽ ഡിസൈൻ വീക്കും സംഘടിപ്പിക്കുമെന്ന് ആർട്ട് യുഎഇ ഫൗണ്ടർ സത്താർ അൽ കരൻ അറിയിച്ചു . 
Advertisment