സൈക്കിൾ ബാവയെ അനുമോദിച്ചു മലയാളി സാമൂഹിക പ്രവർത്തകർ

New Update
1

സൈക്കിളിൽ ലോകം സഞ്ചരിച്ചു കാലവസ്ഥ വ്യതിയാനത്തെ കുറിച്ചു അവബോധം നൽകുന്നതിന്റെ ഭാഗമായി ബഹ്‌റൈനിൽ എത്തിയ ഹരിയാന സ്വദേശി ഡോക്ടർ രാജ്‌കുമാറിനെ വിവിധ സാമൂഹിക സംഘടന നേതാക്കൾ അനുമോദിച്ചു.

Advertisment

തന്റെ 103 മത് രാജ്യ സന്ദർശന ഭാഗമായാണ് അദ്ദേഹം ബഹ്‌റൈനിൽ എത്തിയത്,അദ്ദേഹത്തിന്റെ യാത്രയേ കുറിച്ചും യാത്ര അനുഭവങ്ങളെ കുറിച്ചും ചോദിച്ചു മനസ്സിലാക്കി അദ്ദേഹത്തിന്റെ തുടർ യാത്രക്ക് എല്ലാ ആശംസകളും നേർന്നു.

ബഹ്‌റൈൻ മീഡിയ സിറ്റി അങ്കണത്തിൽ  സാമൂഹിക സംഘടന നേതാക്കൾ ആയ ഫസൽ ഹഖ്, അനസ് റഹിം,ഹരീഷ് നായർ, സോവിച്ചൻ ചെന്നാട്ടുശെരിൽ, ശിഹാബ് കറുകപുത്തൂർ, ജേക്കബ് തേക്കിൻ തോട്,സൽമാനുൽ ഫാരിസ്, രജീഷ് പിസി, ബാലമുരളി, ദീപക് തണൽ പങ്കെടുത്തു

Advertisment