/sathyam/media/media_files/KiMdERqTqXgxTqox8Ffz.jpeg)
ജിദ്ദ: സൗദി അറേബ്യയുടെ തൊണ്ണൂറ്റിമൂന്നാമത് ദേശിയ ദിനാഘോഷം അബീർ മെഡിക്കൽ ഗ്രൂപ്പ് വിവിധ പരിപാടികളോട് കൂടി ആഘോഷിച്ചു. അബീർ മെഡിക്കൽ ഗ്രൂപ്പിൻറെ ജിദ്ദ, റിയാദ്, ദമ്മാം, മക്ക, മദീന, ഹായിൽ എന്നീ നഗരങ്ങളിലുള്ള 15 ഓളം മെഡിക്കൽ സെന്ററുകളിലും ജിദ്ദയിലെ ഡോ.ഹസ്സൻ ഗസ്സാവി ഹോസ്പിറ്റൽ, മക്കയിലെ സൗദി നാഷണൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലായി ആഘോഷങ്ങൾ സംഘടിപ്പിച്ചു.
ദേശിയ പതാകകളും, തോരണങ്ങളും, ദീപാലങ്കാരങ്ങളുമായി, മധുര പലഹാരങ്ങൾ വിതരണം ചെയ്തും, കേക്ക് മുറിച്ചും ആഘോഷങ്ങൾ നടന്നു.കലാപ്രകടങ്ങൾ,ഐ ഫോൺ 15 ഗിവ് എവേ, ചില ആരോഗ്യ സേവനങ്ങൾക്കുള്ള ഓഫറുകൾ തുടങ്ങിയവയോടെ ഇപ്രാവശ്യത്തെ ദേശിയ ദിനം എല്ലാ ബ്രാഞ്ചുകളിലും തകൃതിയായി ആഘോഷിച്ചു.
ഡോ. ഇമ്രാൻ, ജലീൽ ആലുങ്ങൽ, ഡോ. ഫഹീം, ഡോ. നൂറുദ്ദീൻ, നജ്‌മ റിയാസ്, ഹനീൻ, ബിന്നി മോൾ, സന്തോഷ് കുമാർ, ഷൈനി ആപ്പലോസ്, ബിജു, അജ്മൽ, അനീഷ് തുടങ്ങിയവർ വിവിധ ബ്രാഞ്ചുകളിൽ നേതൃത്വം നൽകി.
കൂടാതെ ജിദ്ദ കേരള പൗരാവലി പതിനാല് ജില്ലാ പ്രതിനിധികളെയും അവരുടെ കുടുംബങ്ങളെയും സംഘടിപ്പിച്ച് നടത്തിയ ദേശിയ ദിനാഘോഷം അബീർ ഷറഫിയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു, അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ്റ് ആലുങ്ങൽ മുഹമ്മദ് ഉദ്‌ഘാടനം ചെയ്തു. ജിദ്ദയിലെ വിവിധ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us