സൗദിയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ പരിഹാസ്യമാക്കി പ്രചാരണം നടത്തിയതിന് രണ്ട് പ്രവാസികൾ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

New Update
222

ജിദ്ദ:   ഒരു ഷോപ്പിൽ വെച്ച്   സുരക്ഷാ ഉദ്യോഗസ്ഥരുടെ  ജോലികൾ  കോമിക് അർത്ഥത്തിൽ ഉൾകൊള്ളിപ്പിച്ചു കൊണ്ടുള്ള  ദൃശ്യാവതരണം പ്രചരിപ്പിച്ചതിന്  ഏഴ് പേരെ അറസ്റ്റ് ചെയ്തതായി  റിയാദ് പോലീസ് വെളിപ്പെടുത്തി.   അഞ്ചു  സ്വദേശികളും  രണ്ടു പ്രവാസികളുമാണ് അറസ്റ്റിലായത്.   ഛാഡ്, യമൻ പൗരന്മാരാണ്  പിടിയിലായ പ്രവാസികൾ.

Advertisment

കോമഡി  ദൃശ്യം  ഇവർ  സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രസിദ്ധീകരിച്ച കാര്യം റിയാദ് പോലീസ് മാധ്യമ വാക്താവ്  ചൂണ്ടിക്കാട്ടി.   തങ്ങൾ  പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ കാണാൻ കൂടുതൽ ആളുകളെ ലഭിക്കാനും പ്രചാരണത്തിനുമാണ് ഇക്കാര്യത്തിന് മുതിർന്നതെന്നും പ്രതികൾ വിവരിച്ചതായും പോലീസ് വാക്താവ്  വിവരിച്ചു.

ഇവരെ അറസ്റ്റ് ചെയ്തതായും ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായും വക്താവ് അറിയിച്ചു.സൗദി അറേബ്യയിലെ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ വ്യാപകമായി  പ്രചരിച്ച  ഒരു വീഡിയോയിൽ  സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷം ഹാസ്യാത്മകമായി അവതരിപ്പിച്ചു കൊണ്ട്   നിരവധി ആളുകൾ പ്രത്യക്ഷപ്പെടുകയായിരുന്നു.   ഉടൻ  അധികൃതർ ഉണർന്ന് പ്രവർത്തിക്കുകയും ഇതിന് പിന്നിലെ സംഘത്തെ കണ്ടെത്തി അറസ്റ്റ് ചെയ്തു നിയമ നടപടികൾക്ക് വിധേയരാക്കുകയുമായിരുന്നു.

റിയാദിലെ ഒരു വാണിജ്യ ഷോപ്പിൽ വെച്ചായിരുന്നു ഇതിന്റെ ചിത്രീകരണം.

Advertisment