/sathyam/media/media_files/6pl0dsbSjbxwbT9U3wB7.jpeg)
റിയാദ് : മുതിർന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ കേളി സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി.
സിപിഐ എം സെക്രട്ടറിയേറ്റ് അംഗം, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നതിനിടയിലാണ് അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്ക പെടുന്നത്. ആറ്റിങ്ങൽ നിന്നും മൂന്ന് തവണ എംഎൽഎ ആയിട്ടുണ്ട്.
കൂലി വർദ്ധനവിന് വേണ്ടി 1954ൽ നടന്ന കയർ തൊഴിലാളി പണിമുടക്കിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തെത്തുന്നത്. സംഘടനാ പ്രവർത്തനത്തിനായി ജോലി ഉപേക്ഷിച്ചുകൊണ്ട് സമരം നയിച്ച അദ്ദേഹം അടിയന്തിരാവസ്ഥാ കാലത്ത് ഒന്നര വർഷത്തോളം ഒളിവിൽ കഴിയുകയും പിന്നീട് അറസ്റ്റിലായി. അടിയന്തിരാവസ്ഥ പിൻവലിച്ചതിനു ശേഷമാണ് ജയിൽമോചിതനായത്.
ത്യാഗപൂർണമായ അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറ പഠന വിധേയമാക്കണമെന്നും ജീവിതത്തിൽ പകർത്താൻ ശ്രമിക്കണമെന്നും സെക്രട്ടറിയേറ്റ് ഇറക്കിയ അനുശോചന കുറിപ്പിൽ പറഞ്ഞു. ഇന്ത്യൻ ജനത എല്ലാ തരത്തിലുമുള്ള ചൂഷണങ്ങളും, അടിച്ചമർത്തലുകളും നേരിടുന്ന സമയത്താണ് അദ്ദേഹത്തെ പോലുള്ള ധീരരായ സമര പോരാളികൾ നമ്മെ വിട്ടു പിരിയുന്നത്. പുതിയ കാലഘട്ടത്തെ അതിജീവിക്കാൻ അദ്ദേഹത്തെ പോലുള്ളവർ കാണിച്ചു തന്ന പാതയിലൂടെ മുന്നോട്ട് നീങ്ങാൻ കേളി സെക്രട്ടറിയേറ്റ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും പ്രസ്ഥാനത്തിന്റെയും ദുഃഖത്തിൽ കേളിയും പങ്ക് ചേരുന്നതായി പ്രസ്താവനയിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us