രണ്ട് കോടിയോളം പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കി; വൻവിജയമായി ‘ദുബായ് കാൻ’ കുടിവെള്ള പദ്ധതി

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
G

ദുബായ്: പ്ലാസ്റ്റിക്കിന്റെ ഉപയോ​ഗം കുറയ്ക്കുന്ന എന്ന ലക്ഷ്യവുമായാണ് ദുബായ് കാൻ പദ്ധതി വൻവിജയം. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറച്ച് പരിസ്ഥിതിസൗഹൃദ ബദൽസംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്.

Advertisment

നഗരത്തിന്റെ വിവിധയിടങ്ങളിലുള്ള 58 കുടിവെള്ള സ്റ്റേഷനുകളിലൂടെയാണ് നിലവിൽ സൗജന്യമായി കുടിവെള്ളം നൽകുന്നത്. ബീച്ചുകൾ, പാർക്കുകൾ, ഷോപ്പിങ് മാളുകൾ, പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് കുടിവെള്ളസ്റ്റേഷനുകൾ സ്ഥാപിച്ചത്.

പദ്ധതിയിലൂടെ ദുബായ് ഒഴിവാക്കിയത് 1.8 കോടിയിലേറെ പ്ലാസ്റ്റിക് കുപ്പികളാണ്. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ 2022 ഫെബ്രുവരിയിലാണ് സാമ്പത്തിക വിനോദസഞ്ചാരവകുപ്പ് (ഡി.ഇ.ടി.) പദ്ധതിക്ക് തുടക്കമിട്ടത്.

Advertisment