താമസ സ്ഥലത്ത് തളർന്ന് വീണു;  മലപ്പുറം സ്വദേശി ആശുപത്രിയിൽ മരണപ്പെട്ടു

New Update
999

ജുബൈൽ (സൗദി അറേബ്യ):   കിഴക്കൻ പ്രവിശ്യയിൽ പെടുന്ന ജുബൈൽ നഗരത്തിലെ താമസ സ്ഥലത്ത് തളർന്ന് വീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി  മരണപെട്ടു.    മലപ്പുറം മാളിയേക്കൽ സ്വദേശി റഷീദ് കുഞ്ഞിമൊയ്‌ദീൻ എന്ന കരുവാടൻ അബ്​ദുൽ റസാഖ് (50) ആണ്​ മരിച്ചത്​. 

Advertisment

മാതാവ്: ഖദീജ, ഭാര്യ: അഫീറ, മക്കൾ: മുഹമ്മദ് അഫ്രാസ്, മുഹമ്മദ് അൻഫാസ്,  അസ്ഫാർ.  സഹോദരങ്ങൾ: നസീമ, അബ്​ദുൽ മജീദ്, അബ്​ദുൽ മുനീർ.

താമസസ്ഥലത്ത്​  വച്ച്  തളർന്ന്  വീണ അബ്ദുൽ റസാഖിനെ ഉടൻ  ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അവിടെ വെച്ച് അന്ത്യശ്വാസം വലിക്കുകയായിരുന്നു.

ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ സ്​റ്റോർ കീപ്പറായി ജോലി ചെയ്യുകയായിരുന്ന അബ്ദുൽ  റസാഖ്  സാമൂഹ്യ പ്രവർത്തകൻ കൂടിയായിരുന്നു.  "മവാസ" (മാളിയേക്കൽ വെൽഫെയർ അസോസിയേഷൻ  സൗദി കോ ഓർഡിനേറ്ററായിരുന്നു.  

ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം  നടപടികൾ പൂർത്തിയാക്കി  സ്വദേശത്ത് എത്തിക്കുമെന്ന് ഇക്കാര്യത്തിന് രംഗത്തുള്ള  പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ പറഞ്ഞു.

Advertisment